ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ
text_fieldsബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന് (കെ.എസ്.എഫ്.എ) കീഴിൽ ബി.ഡി.എഫ്.എ സംഘടിപ്പിക്കുന്ന പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഞായറാഴ്ച നടന്ന മത്സരങ്ങളിൽ ഗാന്ധിനഗർ, രാജാജി നഗർ മണ്ഡലങ്ങൾക്ക് ജയം. ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഗാന്ധി നഗർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോവിന്ദരാജ നഗറിനെ വീഴ്ത്തി.
വൈകീട്ട് മൂന്നിന് നടന്ന രണ്ടാം മത്സരത്തിൽ രാജാജി നഗർ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സർവജ്ഞ നഗറിനെ തോൽപിച്ചു. പൂൾ സിയിൽ ഒന്നാം സ്ഥാനക്കാരായി രാജാജി നഗറും രണ്ടാം സ്ഥാനക്കാരായി സർവജ്ഞ നഗറും ക്വാർട്ടറിൽ പ്രവേശിച്ചു. തിങ്കളാഴ്ച കളിയില്ല. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് നടക്കുന്ന ഒന്നാം ക്വാർട്ടറിൽ ശാന്തിനഗർ പുലികേശി നഗറിനെയും വൈകീട്ട് മൂന്നിന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ രാജാജി നഗർ യെലഹങ്കയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.