Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചീ​ഫ്...

ചീ​ഫ് മി​നി​സ്​​റ്റേ​ഴ്സ് ക​പ്പ്: യെ​ല​ഹ​ങ്ക, കെ.​ആ​ർ പു​രം ടീ​മു​ക​ൾ​ക്ക് ജ​യം

text_fields
bookmark_border
football
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന് (കെ.​എ​സ്എ​ഫ്.​എ) കീ​ഴി​ൽ ബി.​ഡി.​എ​ഫ്.​എ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ യെ​ല​ഹ​ങ്ക, കെ.​ആ​ർ പു​രം മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് ജ​യം.

ബം​ഗ​ളൂ​രു ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ യെ​ല​ഹ​ങ്ക ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളി​ന് മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ടി​നെ വീ​ഴ്ത്തി. എ​സ്. രാ​ജേ​ഷ് ഹാ​ട്രി​ക് നേ​ടി. വൈ​കീ​ട്ട് ​മൂ​ന്നി​ന് ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കെ.​ആ​ർ പു​രം മ​ണ്ഡ​ലം മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​റ്റ ഗോ​ളി​ന് ശി​വാ​ജി ന​ഗ​റി​നെ തോ​ൽ​പി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30ന് ​രാ​ജാ​ജി ന​ഗ​ർ മ​ണ്ഡ​ല​വും ഗോ​വി​ന്ദ​രാ​ജ് ന​ഗ​ർ മ​ണ്ഡ​ല​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സ​ർ​വ​ജ്ഞ​ന​ഗ​ർ മ​ണ്ഡ​ല​വും വി​ജ​യ​ന​ഗ​ർ മ​ണ്ഡ​ല​വും ത​മ്മി​ൽ മ​ത്സ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsWinnersChief Minister's Cup
News Summary - Chief Minister's Cup-Yelahanka-KR Puram teams win
Next Story