കുട്ടിക്ക് മർദനം: പ്രചരിക്കുന്നത് 2021ലെ വിഡിയോ
text_fieldsബംഗളൂരു: മംഗളൂരു സുബ്രമണ്യ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2021ൽ നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഒരു ആൺകുട്ടിയെ ചിലർ ചേർന്ന് അടിക്കുന്നതിന്റെ വിഡിയോയാണ് ഇത്.
സാമൂഹിക സൗഹാർദം തകർക്കുന്ന തരത്തിൽ ഈ വിഡിയോ ഇപ്പോൾ പ്രചരിപ്പിക്കുകയാണെന്നും ആധികാരികത പരിശോധിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് കുറ്റകരമാണെന്നും ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. വിക്രം അമത് പറഞ്ഞു. സംഭവത്തിൽ സുബ്രമണ്യ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.