വർണനക്ഷത്രങ്ങൾ തെളിച്ച് ക്രിസ്മസ് ആഘോഷം
text_fieldsബംഗളൂരു: ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനത്തിന്റെ സന്ദേശമോതി ഒരായിരം വർണനക്ഷത്രങ്ങൾ തെളിച്ച് ആഘോഷമായി ക്രിസ്മസ്.
ബംഗളൂരുവിലും മൈസൂരുവിലുമടക്കം ഇടവകകൾക്ക് കീഴിൽ ക്രിസ്മസ് രാവിലും പിറ്റേന്ന് പുലർച്ചയുമായി പള്ളികളിൽ തിരുപ്പിറവി കർമങ്ങൾ നടന്നു. ശിവാജി നഗർ സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന തിരുപ്പിറവി ശുശ്രൂഷയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
നഗരത്തിലെ കടകളും ഷോപ്പിങ് മാളുകളും വീടുകളും നക്ഷത്രങ്ങളാലും ദീപാലങ്കാരങ്ങളാലും അലംകൃതമായി. ബാംഗ്ലൂർ മാർ യുഹനോൻ മാംദാന ഓർത്തഡോക്സ് ഇടവകയുടെ ക്രിസ്മസ് ശുശ്രൂഷകൾക്ക് ഇടവക വികാരി ലിജോ ജോസഫ് നേതൃത്വം നൽകി.
മൈസൂരുവിൽ പ്രശസ്തമായ സെന്റ് ഫിലോമിനാസ് ചർച്ചിൽ നടന്ന പ്രത്യേക ശുശ്രൂഷക്ക് ആർച്ച് ബിഷപ് എമരിറ്റസ് ബർനാഡ് മോറസ് നേതൃത്വം നൽകി. സെന്റ് ഫിലോമിനാസ് ചർച്ചിലെ വൈദ്യുതാലങ്കാരം ദർശിക്കാൻ വിശ്വാസികളടക്കം നിരവധി പേരെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.