Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക്രിസ്മസ് അവധി: കർണാടക...

ക്രിസ്മസ് അവധി: കർണാടക ആർ.ടി.സി പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
karnataka rtc
cancel

ബം​ഗ​ളൂ​രു: ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ര്‍ 22, 23 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി 16 സ​ർ​വി​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക സ​ർ​വി​സ് പ്ര​ഖ്യാ​പി​ക്കും. നാ​ലോ അ​തി​ല​ധി​ക​മോ യാ​ത്ര​ക്കാ​ര്‍ ഒ​ന്നി​ച്ച് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്താ​ല്‍ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ അ​ഞ്ചു ശ​ത​മാ​നം ഇ​ള​വും ര​ണ്ടു വ​ശ​ത്തേ​ക്കു​മു​ള്ള ടി​ക്ക​റ്റ് ഒ​ന്നി​ച്ച് ബു​ക്ക് ചെ​യ്താ​ല്‍ തി​രി​ച്ചു​ള്ള യാ​ത്ര​ക്ക് പ​ത്തു ശ​ത​മാ​നം ഇ​ള​വും ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ:
ബം​ഗ​ളൂ​രു - എ​റ​ണാ​കു​ളം: ഡി​സം​ബ​ര്‍ 22 രാ​ത്രി 9.00, ഡി​സം​ബ​ര്‍ 23 രാ​ത്രി 8.04, രാ​ത്രി 8.15 , രാ​ത്രി 8.38 , രാ​ത്രി 9.18 , രാ​ത്രി 9.20 .
ബം​ഗ​ളൂ​രു - കോ​ട്ട​യം: ഡി​സം​ബ​ര്‍ 23 രാ​ത്രി 7.08, രാ​ത്രി 7.38, രാ​ത്രി 7.48.
ബം​ഗ​ളൂ​രു - തൃ​ശൂ​ര്‍: ഡി​സം​ബ​ര്‍ 22 രാ​ത്രി 9.18 , ഡി​സം​ബ​ര്‍ 23 രാ​ത്രി 9.20 , രാ​ത്രി 9.24, രാ​ത്രി 9.45 , രാ​ത്രി 8.40 .
ബം​ഗ​ളൂ​രു -പാ​ല​ക്കാ​ട്: ഡി​സം​ബ​ര്‍ 22 രാ​ത്രി 9.46 , ഡി​സം​ബ​ര്‍ 23 രാ​ത്രി 9.36.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special servicesKarnataka RTC busChristmas holidays
News Summary - Christmas Holidays: Karnataka RTC Announces Special Services
Next Story