ക്രിസ്മസ്-പുതുവത്സരം: കൂടുതൽ ബസുകൾ കാത്ത് മലയാളികൾ
text_fieldsബംഗളൂരു: എല്ലാ വിശേഷദിവസങ്ങളും ബംഗളൂരു മലയാളികൾക്ക് യാത്രാദുരിതത്തിന്റേതുകൂടിയാണ്. ക്രിസ്മസ്-പുതുവത്സര അവധിക്കും അവർ ഇത് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, കൂടുതൽ സ്പെഷൽ ബസുകൾ കേരള-കർണാടക ആർ.ടി.സികൾ തുടങ്ങിയാലേ കീശ ചോരാതെ മലയാളികൾക്ക് നാട്ടിലേക്കും തിരിച്ചും എത്താനാകൂ. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിൽ നേരത്തേതന്നെ ടിക്കറ്റുകൾ തീർന്നിരുന്നു.
അതേസമയം, ക്രിസ്മസ്-പുതുവത്സര അവധിക്കായി നാട്ടിൽ പോകുന്നവർക്കായി ഏർപ്പെടുത്തുന്ന സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് തുടങ്ങിയിട്ടുമുണ്ട്. ഡിസംബർ 19നുള്ള ബുക്കിങ്ങാണ് നിലവിൽ തുടങ്ങിയത്. 21 മുതൽ 23 വരെ ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. ആ ദിവസങ്ങളിലേക്ക് ഇരു ആർ.ടി.സികളും കൂടുതലും സ്പെഷലുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. സ്വകാര്യ ബസുകളിലെ ടിക്കറ്റ് റിസർവേഷൻ നേരത്തേ തുടങ്ങിയിരുന്നു. എന്നാൽ, ഈ ബസുകളിൽ കൊള്ളനിരക്കാണ് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.