ചർച്ച് സ്ട്രീറ്റ് സ്മാർട്ടാവുന്നു; പാതയിൽ 10 ദിവസം ഗതാഗത നിയന്ത്രണം
text_fieldsബംഗളൂരു: റോഡ് നവീകരണ ഭാഗമായി ചർച്ച് സ്ട്രീറ്റിൽ 10 ദിവസത്തേക്ക് വാഹന ഗതാഗതം പൂർണമായി നിയന്ത്രിക്കും.
രണ്ട് വർഷമായി റോഡിന്റെ അറ്റകുറ്റപ്പണികൾ മുടങ്ങിയിരിക്കുകയായിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള എൻ.ജി.ഒ അൺബോക്സിങ് ബി.എൽ.ആർ ഫൗണ്ടേഷൻ ബി.ബി.എം.പിയുമായി സഹകരിച്ചാണ് നവീകരണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. വാഹന ഗതാഗതം അടച്ചതിനുശേഷം ബ്രിഗേഡ് റോഡ്, സെന്റ് മാർക്സ് റോഡ്, മ്യൂസിയം റോഡ് തുടങ്ങിയ അനുബന്ധ റോഡുകളിലും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചർച്ച് സ്ട്രീറ്റിലെ മിക്ക വ്യാപാരികളും കട അടച്ചിട്ടിട്ടുണ്ട്.
ഗതാഗതം പുനഃസ്ഥാപിച്ച ശേഷം വീണ്ടും കടകൾ തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. റോഡിന്റെയും നടപ്പാതയുടെയും അറ്റകുറ്റപ്പണികൾ, തെരുവുവിളക്കുകൾ നവീകരിക്കൽ, മാലിന്യ നിർമാർജനവും ഡ്രെയ്നേജും മെച്ചപ്പെടുത്തൽ, അലങ്കാര ചെടികൾ വെച്ചുപിടിപ്പിക്കൽ എന്നിവയാണ് ചർച്ച് സ്ട്രീറ്റ് സ്മാർട്ടാക്കാനുള്ള പദ്ധതി. റിച്ച്മണ്ട് റോഡ്, വിട്ടൽ മല്യ റോഡ് എന്നിവിടങ്ങളിലും സമാനമായ നവീകരണ പ്രവൃത്തികൾ ഏറ്റെടുക്കുമെന്ന് അൺബോക്സിങ് ബി.എൽ.ആർ ഫൗണ്ടേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.