Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ശാ​ന...

ഓ​ശാ​ന പെ​രു​ന്നാ​ളി​നൊ​രു​ങ്ങി ബംഗളൂരുവിലെ പ​ള്ളി​ക​ൾ

text_fields
bookmark_border
ഓ​ശാ​ന പെ​രു​ന്നാ​ളി​നൊ​രു​ങ്ങി ബംഗളൂരുവിലെ പ​ള്ളി​ക​ൾ
cancel

ബം​ഗ​ളൂ​രു: ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഓ​ശാ​ന പെ​രു​ന്നാ​ളി​നാ​യി മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ ന​ഗ​ര​ത്തി​ലെ 12 പ​ള്ളി​ക​ളും ഒ​രു​ങ്ങി.

പ്രിം ​റോ​സ് റോ​ഡി​ലെ ദ ​ബാം​ഗ്ലൂ​ർ മാ​ർ​ത്തോ​മ സി​റി​യ​ൻ പ​ള്ളി​യി​ൽ ശു​ശ്രൂ​ഷ​യും കു​ർ​ബാ​ന​യും രാ​വി​ലെ ഏ​ഴി​ന്​ ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന്​ ഡോ. ​വി.​എ​സ്. വ​ർ​ഗീ​സ്, ജേ​ക്ക​ബ് പി. ​തോ​മ​സ്, അ​ജി​ത് അ​ല​ക്സാ​ണ്ട​ർ, ജി​ജി ഡാ​നി​യേ​ൽ ജോ​ർ​ജു​കു​ട്ടി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ബാ​ന​സ​വാ​ടി ബാം​ഗ്ലൂ​ർ ഈ​സ്റ്റ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ രാ​വി​ലെ എ​ട്ടി​ന്​ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. ബി​ജു എ​സ്. ചെ​റി​യാ​ൻ, മ​ഞ്ജു​ഷ് എ​ബി​ൻ കോ​ശി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ജാ​ല​ഹ​ള്ളി എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ​യും കു​ർ​ബാ​ന​യും രാ​വി​ലെ ഒ​മ്പ​തി​ന്. ഫാ. ​എ​ബി​ൻ എ​സ്. എ​ബ്ര​ഹാം, ജേ​ക്ക​ബ് സി. ​മാ​ത്യു എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും.

ഹെ​ബ്ബാ​ൾ ജ​റൂ​സ​ലം മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ​യും കു​ർ​ബാ​ന​യും രാ​വി​ലെ എ​ട്ടി​ന്. ഫാ. ​ഷി​ബു കു​ര്യ​ൻ, പ്രി​ൻ​സ് കോ​ര എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

കെ.​ആ​ർ പു​രം ബ​ഥേ​ൽ മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ​യും കു​ർ​ബാ​ന​യും രാ​വി​ലെ എ​ട്ടി​ന്. ഫാ. ​റി​ൻ​സി തോ​മ​സ്, ജോ​ൺ​സ​ൻ തോ​മ​സ് ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മാ​ര​ത്ത​ഹ​ള്ളി സെൻറ് തോ​മ​സ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ രാ​വി​ലെ എ​ട്ട​ര​ക്ക് ച​ട​ങ്ങു​ക​ൾ തു​ട​ങ്ങും. ഫാ. ​സി. ജോ​ൺ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കാ​ർ​മ​ൽ​റാം സെൻറ് സ്റ്റീ​ഫ​ൻ​സ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ​യും കു​ർ​ബാ​ന​യും രാ​വി​ലെ എ​ട്ട​ര​ക്ക്. ഫാ. ​ജോ​യ​ൽ ജോ​ർ​ജ് ഫി​ലി​പ്, ഫാ. ​സ​ജി ജോ​സ​ഫ് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ട്രി​നി​റ്റി മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ രാ​വി​ലെ ഒ​മ്പ​തി​നാ​ണ്​ ച​ട​ങ്ങു​ക​ൾ. ഫാ. ​വി.​പി. ഫി​ലി​പ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

കെ​ങ്കേ​രി ക്രി​സ്‌​റ്റോ​സ്‌ മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ രാ​വി​ലെ ഒ​മ്പ​തി​ന്​ തു​ട​ങ്ങു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക്​ ഫാ. ​ഫി​ലി​പ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കൊ​ത്ത​ന്നൂ​ർ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ രാ​വി​ലെ എ​ട്ടി​ന്​ തു​ട​ങ്ങു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക്​ ഫാ. ​ക്രി​സ്റ്റി സാ​മു​വേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ജെ.​പി. ന​ഗ​ർ മാ​ർ​ത്തോ​മ കോ​ൺ​ഗ്രി​ഗേ​ഷ​നി​ൽ രാ​വി​ലെ എ​ട്ട​ര​ക്ക് ച​ട​ങ്ങു​ക​ൾ​ക്ക്​ ഫാ. ​ബൈ​ജു പാ​പ്പ​ച്ച​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​റ്റ്ഫീ​ൽ​ഡ് മാ​ർ​ത്തോ​മ കോ​ൺ​ഗ്രി​ഗേ​ഷ​നി​ൽ രാ​വി​ലെ എ​ട്ടി​ന്​ തു​ട​ങ്ങു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക്​ ഫാ. ​തോ​മ​സ് ബി, ​ഫാ. എ​ബി ബാ​ബു എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsOshana
News Summary - Churches in Bengaluru celebrate Oshana
Next Story