തിരുപ്പിറവി ആഘോഷങ്ങൾക്കൊരുങ്ങി ദേവാലയങ്ങൾ
text_fieldsബംഗളൂരു: ഉണ്ണിയേശുവിന്റെ തിരുപ്പിറവി ശുശ്രൂഷകൾക്കൊരുങ്ങി മലങ്കര മാർത്തോമ സഭയുടെ ഇടവകകൾ. ദ മാർത്തോമ സിറിയൻ ചർച്ച്, പ്രിം റോസ്റോഡ് ഇന്ന് വൈകീട്ട് 6 മണിക്ക് ഇംഗ്ലീഷ് വിശുദ്ധ കുർബാനയും 25ന് രാവിലെ 7 മണിക്ക് മലയാളം വിശുദ്ധ കുർബാനയും നടത്തും.
വികാരി റവ. ഡോ. ജേക്കബ് പി. തോമസ്, സഹ വികാരിമാരായ റവ. അജിത് അലക്സാണ്ടർ, റവ. ജിജോ ഡാനിയേൽ ജോർജ്കുട്ടി എന്നിവർ കർമികത്വം നൽകും. ബാംഗ്ലൂർ ഈസ്റ്റ് മാർത്തോമ പള്ളി 25ന് രാവിലെ 6.30ന് നടത്തുന്ന മലയാളം വിശുദ്ധ കുർബാനക്ക് മാർത്തോമ സഭ മുൻ വൈദീക ട്രസ്റ്റി റവ. മോൻസി കെ. ഫിലിപ്, വികാരി റവ. സജി തോമസ്, സഹ വികാരി റവ. മഞ്ജുഷ് എബിൻ കോശി എന്നിവർ കർമികത്വം നൽകും.
ജാലഹള്ളി എബനേസർ മാർത്തോമ പള്ളി 25ന് രാവിലെ 5.30ന് നടത്തുന്ന മലയാളം വിശുദ്ധ കുർബാനക്ക് വികാരി റവ. ജേക്കബ് സി. മാത്യു കർമികത്വം നൽകും. ഹെബ്ബാൽ ജെറുസലേം മാർത്തോമ പള്ളി 25ന് രാവിലെ 7 മണിക്ക് മലയാളം വിശുദ്ധ കുർബാന നടത്തും.
സഭയുടെ വികാരി ജനറൽ റവ. ഡോ. ഷാ പി. തോമസ്, വികാരി റവ. ഷൈനു ബേബി എന്നിവർ കാർമികത്വം നൽകും. കെ.ആർ പുരം ബഥേൽ മാർത്തോമ പള്ളി 25ന് രാവിലെ 6.30ന് മലയാളം വിശുദ്ധ കുർബാന നടത്തും. വികാരി റവ. ജെയിംസ് എം. കോശി വീരമല, റവ. ലെതിൻ ജോസഫ് എന്നിവർ കർമികത്വം നൽകും. മാർത്തഹള്ളി സെന്റ് തോമസ് മാർത്തോമാ പള്ളി 25ന് രാവിലെ 5.30ന് മലയാളം വിശുദ്ധ കുർബാന- വികാരി റവ. സി. ജോൺ കർമികത്വം നൽകും.
കർമേൽറാം സെന്റ് സ്റ്റീഫൻസ് മാർത്തോമാ പള്ളി 25ന് രാവിലെ 7 മണിക്ക് മലയാളം വിശുദ്ധ കുർബാന- വികാരി റവ. സജി ജോസഫ് കർമികത്വം നൽകും. ബാംഗ്ലൂർ വെസ്റ്റ് ട്രിനിറ്റി മാർത്തോമാ പള്ളി 25ന് രാവിലെ 6.30ന് മലയാളം വിശുദ്ധ കുർബാന - വികാരി റവ. എബി എബ്രഹാം കർമികത്വം നൽകും. കെങ്കേരി ക്രിസ്റ്റോസ്റ്റ് മാർത്തോമ പള്ളി 24ന് വൈകീട്ട് 6.30 ന് മലയാളം വിശുദ്ധ കുർബാന- വികാരി റവ. എബി അഭിപ്രായം കർമികത്വം നൽകും.
കൊത്തന്നൂർ ഇമ്മാനുവേൽ മാർത്തോമ പള്ളി 25ന് രാവിലെ 7 മണിക്ക് മലയാളം വിശുദ്ധ കുർബാന- വികാരി റവ. ജിജു ജോസഫ് കർമികത്വം നൽകും. വൈറ്റ്ഫീൽസ് സെന്റ് പോൾസ് മാർത്തോമാ പള്ളി 25ന് രാവിലെ 6.30ന് മലയാളം വിശുദ്ധ കുർബാന- വികാരി റവ. എബി ബാബു കർമികത്വം നൽകും. ജെ.പി നഗർ കോൺഗ്രിഗേഷൻ 25ന് രാവിലെ 7 മണിക്ക് മലയാളം വിശുദ്ധ കുർബാന- വികാരി റവ. ജോൺ തോമസ് കർമികത്വം നൽകും.
ബാംഗ്ലൂർ സെന്ററിലെ മാർത്തോമ പള്ളിയിലെ സമയവിവരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് 9632524264 എന്ന നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.