Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസി.ഐ.ടി.യു അഖിലേന്ത്യ...

സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനത്തിന് ഇന്ന് ബംഗളൂരുവിൽ തുടക്കം

text_fields
bookmark_border
സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനത്തിന് ഇന്ന് ബംഗളൂരുവിൽ തുടക്കം
cancel

ബംഗളൂരു: സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനത്തിന് ബുധനാഴ്ച ബംഗളൂരുവിൽ തുടക്കമാവും. പാലസ് മൈതാനത്തെ ഗായത്രി വിഹാറിൽ നടക്കുന്ന സമ്മേളനത്തിന് രാവിലെ 10ന് സി.ഐ.ടി.യു പ്രസിഡന്റ് കെ. ഹേമലത പതാകയുയർത്തും.

ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം നിർവഹിക്കും. ട്രേഡ് യൂനിയൻ വേൾഡ് ഫോറം ജനറൽ സെക്രട്ടറി പംപിസ് കൈറിറ്റ്സിസ് പ​ങ്കെടുക്കും. സ്വീകരണ കമ്മിറ്റി ചെയർമാൻ കെ. സുബ്ബറാവു സ്വാഗതവും ജനറൽ സെക്രട്ടറി മീനാക്ഷി സുന്ദരം നന്ദിയും പറയും. 19ന് വൈകീട്ട് നാലിന് നടക്കുന്ന സെഷനിൽ വിപ്ലവ നേതാവ് ഏണസ്റ്റ് ചെഗുവേരയുടെ മകൾ ഡോ. അലയ്ഡ ഗുവേര പ​ങ്കെടുക്കും. 22ന് ഉച്ചക്ക് ഒന്നു മുതൽ വൈകീട്ട് അഞ്ചുവരെ ബസവനഗുഡി നാഷനൽ കോളജ് മൈതാനത്ത് പ്രതിനിധി സമ്മേളനം നടക്കും.

ഡോ. കെ. ഹേമലത, തപൻ സെൻ, മീനാക്ഷി സുന്ദരം എന്നിവർ പ​ങ്കെടുക്കും. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് എസ്. വരലക്ഷ്മി അധ്യക്ഷത വഹിക്കും. 1500 ഓളം പ്രതിനിധികൾ പ​ങ്കെടുക്കും. കേരളത്തിൽനിന്ന് മന്ത്രിമാരായ വി. ശിവൻകുട്ടി, വി.എൻ. വാസവൻ എന്നിവരും മുൻ മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ബാലൻ, മേഴ്സിക്കുട്ടിയമ്മ എന്നിവരുമടക്കം 624 പ്രതിനിധികൾ എത്തും.

വിവിധ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളി സംഘടനാ പ്രതിനിധികളും വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂനിയൻസ് പ്രതിനിധികളും പ​ങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CITUBangalore NewsAll India Conference
News Summary - CITU All India Conference begins today in Bengaluru
Next Story