സി.ഐ.ടി.യു: ഡോ. കെ. ഹേമലത വീണ്ടും ദേശീയ പ്രസിഡന്റ്
text_fieldsബംഗളൂരു: സി.ഐ.ടി.യു ദേശീയ പ്രസിഡന്റായി ഡോ. കെ. ഹേമലതയും ജനറൽ സെക്രട്ടറിയായി തപൻ സെന്നും തുടരും. അഞ്ചു ദിവസമായി ബംഗളൂരുവിൽ ചേർന്ന സി.ഐ.ടി.യു പതിനേഴാം ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ട്രഷററായി എം. സായ് ബാബു തെരഞ്ഞെടുക്കപ്പെട്ടു. 425 അംഗ ജനറൽ കൗൺസിലിൽ കേരളത്തിൽനിന്ന് 178 പേരുണ്ട്.
വൈസ് പ്രസിഡന്റുമാർ: എ.കെ. പത്മനാഭൻ, ആനത്തലവട്ടം ആനന്ദൻ, എ. സൗന്ദർ രാജൻ, ജെ. മേഴ്സിക്കുട്ടിയമ്മ, സുഭാഷ് മുഖർജി, മണിക് ദേ, ഡി.എൽ. കാരാട്, മാലതി ചിട്ടിബാബു, എസ്. വരലക്ഷ്മി, ബിഷ്മു മൊഹന്തി, ചുക്കരാമുലു, ജി. ബേബി റാണി, ആർ. ലക്ഷ്മയ്യ. സെക്രട്ടറിമാർ: എളമരം കരീം, എസ്. ദേവ് റോയ്, കശ്മീർ സിങ് ഠാകുർ, പ്രശാന്ത് നന്തി ചൗധരി.
ജി. സുകുമാരൻ, പി. നന്ദകുമാർ, ഡി.ഡി. രാമാനന്ദൻ, എ.ആർ. സിന്ധു, കെ. ചന്ദ്രൻ പിള്ള, മീനാക്ഷി സുന്ദരം, ഉഷാറാണി, ആനാടി സാഹു, മധുമിത ബന്ദോപാധ്യായ, അമിത്വ ഗുഹ, ആർ. കരുമലൈയൻ, തപൻ ശർമ, പ്രമോദ് പ്രധാൻ, കെ.എൻ. ഉമേഷ്, സി.എച്ച്. നരസിംഗ റാവു, ദീപ കെ. രാജൻ, ലളിത് മോഹൻ മിശ്ര, പാലഡുഗു ഭാസ്കർ, സുദീപ് ദത്ത. സ്ഥിരം ക്ഷണിതാക്കൾ: ജെ.എസ്. മജുംദാർ, ബസുദേവ് ആചാര്യ.
ദേശീയ സമ്മേളനത്തിന് സമാപനം കുറിച്ച് ഞായറാഴ്ച വൈകീട്ട് ബസവനഗുഡിയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ഡോ. കെ. ഹേമലത, സെക്രട്ടറി തപൻ സെൻ, കർണാടക പ്രസിഡന്റ് എസ്. വരലക്ഷ്മി, സെക്രട്ടറി മീനാക്ഷി സുന്ദരം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.