പുതിയ വെബ്സൈറ്റുമായി സിറ്റി ട്രാഫിക് പൊലീസ്; തത്സമയ ട്രാഫിക് വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ
text_fieldsബംഗളൂരു: ട്രാഫിക്കുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി കൂടുതൽ ഫീച്ചറുകളടങ്ങിയ വെബ്സൈറ്റുമായി ബംഗളൂരു സിറ്റി ട്രാഫിക് പൊലീസ്. പുതുക്കിയ ഇന്റർഫേസ്, മികച്ച നാവിഗേഷൻ, ട്രാഫിക് മാനേജ്മെന്റും എൻഫോഴ്സ്മെന്റ് സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് രൂപകൽപന ചെയ്തിരിക്കുന്ന നൂതന ഫീച്ചറുകൾ എന്നിവയാണ് വെബ്സൈറ്റിന്റെ പ്രത്യേകത.
ഉപയോക്താക്കളുടെ സൗകര്യത്തിനായി വെബ്സൈറ്റിനെ ട്രാഫിക് മാനേജ്മെന്റ്, എൻഫോഴ്സ്മെന്റ്, റോഡ് സേഫ്റ്റി എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതിലൂടെ ട്രാഫിക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും പരാതികളും നിർദേശങ്ങളും രജിസ്റ്റർ ചെയ്യാനും ട്രാഫിക് ചലാനുകൾ അടക്കാനും ചലാനുകൾക്കെതിരെ പരാതി ഉന്നയിക്കാനും കഴിയും.
ഡേറ്റ അനലിറ്റിക്സ് ഉപയോഗിച്ച് ഗതാഗതക്കുരുക്ക്, റോഡ് അടക്കൽ, വഴി തിരിച്ചുവിടൽ എന്നിവയെക്കുറിച്ച് തത്സമയ വിവരങ്ങളും നൽകാൻ കഴിയുമെന്ന് ബംഗളൂരു സിറ്റി ജോയന്റ് പൊലീസ് കമീഷണർ എം.എൻ. അനുച്ഛേദ് പറഞ്ഞു. ‘നാവിഗേറ്റ് ബംഗളൂരു’ എന്ന ഓപ്ഷനിലൂടെയാണ് തത്സമയ ട്രാഫിക് വിവരങ്ങൾ ലഭ്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.