Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബി​ദ​റി​ൽ കോ​ള​ജ്...

ബി​ദ​റി​ൽ കോ​ള​ജ് കാ​മ്പ​സി​ൽ സം​ഘ​ർ​ഷം; 19 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​സ്​​പെ​ൻ​ഷ​ൻ

text_fields
bookmark_border
suspension
cancel

ബം​ഗ​ളൂ​രു: ബി​ദ​റി​ലെ ജി.​എ​ൻ.​ഡി കോ​ള​ജി​ൽ ഇ​രു​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19 വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് അ​ധി​കൃ​ത​ർ സ​സ്​​പെ​ൻ​ഡ് ചെ​യ്തു. കോ​ള​ജ് ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​ൽ മ​ത​പ​ര​മാ​യ ഗാ​നം വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

അ​ന്വേ​ഷി​ക്കാ​ൻ അ​ഞ്ചു അ​ധ്യാ​പ​ക​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചുഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​വു​ന്ന​തു​വ​രെ 19 വി​ദ്യാ​ർ​ഥി​ക​ളെ സ​സ്​​പെ​ൻ​ഡ് ചെ​യ്ത​താ​യി കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ അ​ഞ്ചു അ​ധ്യാ​പ​ക​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. മേ​യ് 29നാ​ണ് സം​ഭ​വം. കോ​ള​ജ് ഫെ​സ്റ്റി​നി​ടെ ‘ജ​യ് ശ്രീ​റാം’ ഗാ​നം വെ​ച്ച​ത് ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ചോ​ദ്യം ചെ​യ്ത​തോ​ടെ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ഗ​ഞ്ജ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedClashBidar
News Summary - Clash on College Campus in Bidar; 19 students suspended
Next Story