തെരഞ്ഞെടുപ്പ്: ടൂറിസം കേന്ദ്രങ്ങൾ അടക്കരുതെന്ന് ഹോട്ടൽ അസോസിയേഷൻ
text_fieldsബംഗളൂരു: ഏപ്രിൽ 26ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹോട്ടലുകൾ, ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ലോഡ്ജുകൾ എന്നിവ അടച്ചിടാനുള്ള ജില്ല ഭരണാധികാരികളുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി ഹോട്ടലേഴ്സ് അസോസിയേഷൻ. പോളിങ് നിരക്ക് വർധിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനം. വോട്ടിങ് ദിനം വെള്ളിയാഴ്ചയായതുകൊണ്ട് വാരാന്ത്യാവധികൾ കണക്കിലെടുത്ത് ധാരാളം പേർ വോട്ട് ചെയ്യാനെത്താതെ കുടുംബവുമൊത്ത് യാത്രകൾ ചെയ്യുന്നത് തടയാനാണ് ഇത്തരമൊരു ഉത്തരവിറക്കിയത്. കർണാടക സ്റ്റേറ്റ് ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ ഉത്തരവിനെതിരെ രംഗത്തു വന്നു.
ഹോട്ടലുടമകൾ അനുദിനം ധാരാളം പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹോട്ടലുകളടച്ചിടുന്നതിന് പകരം വോട്ടർമാരെ ആകർഷിക്കാൻ മറ്റ് നടപടികളാലോചിക്കണമെന്ന് അസോസിയേഷൻ സെക്രട്ടറി ഗോപാൽ ഷെട്ടർ പറഞ്ഞു. ഓഫിസർമാർ പ്രാവർത്തികമായി ചിന്തിക്കണം. ഈ ദിവസങ്ങളിൽ ഹോട്ടലുടമകൾക്കുണ്ടാകുന്ന നഷ്ടം ആര് നികത്തിത്തരും? തീരുമാനം പുനഃപരിശോധിക്കണമെന്നും അനുകൂലമായ നടപടികളുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.