ജെ.ഡി-എസ് ചിഹ്നം ഉപയോഗിക്കുന്നതിന് സി.എം. ഇബ്രാഹിം വിഭാഗത്തിന് താൽക്കാലിക വിലക്ക്
text_fieldsബംഗളൂരു: ജെ.ഡി.എസിന്റെ ചിഹ്നവും ലെറ്റര്‍ഹെഡും ഉപയോഗിക്കുന്നതില്‍നിന്ന് മുന്‍ കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ സി.എം. ഇബ്രാഹിം പക്ഷത്തിന് കോടതി താൽക്കാലിക വിലക്കേര്‍പ്പെടുത്തി. ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന് കോടതിയാണ് കേസിൽ വീണ്ടും വാദം കേൾക്കുന്ന ഫെബ്രുവരി 15 വരെ വരെ സ്റ്റേ അനുവദിച്ചത്. ജെ.ഡി-എസ് ദേവഗൗഡ വിഭാഗം ജനറല്‍ സെക്രട്ടറി എ.പി. രംഗനാഥ നല്കിയ ഹരജിയിലാണ് നടപടി.
എന്‍.ഡി.എയുമായി കൈകോര്‍ക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ പലതവണ യോഗം ചേര്‍ന്നെന്നും ഇബ്രാഹിം ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്നെന്നും രംഗനാഥ ഹരജിയിൽ ചൂണ്ടിക്കാട്ടി. ബി.ജെ.പി സഖ്യത്തിനെതിരെ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ മുന്‍ അധ്യക്ഷന്‍ സി.എം. ഇബ്രാഹിമിനെയും സമാന്തരയോഗം വിളിച്ച ദേശീയ ഉപാധ്യക്ഷന്‍ സി.കെ. നാണുവിനെയും ജെ.ഡി-എസിൽ നിന്ന് പുറത്താക്കിയതായി ദേവഗൗഡ വിഭാഗവും ദേവഗൗഡയെ പാർട്ടിയിൽനിന്ന് പുറത്താക്കി സി.കെ. നാണുവിനെ പുതിയ അധ്യക്ഷനായി നിയമിച്ചതായി സി.എം. ഇബ്രാഹിം വിഭാഗവും അവകാശപ്പെട്ടിരുന്നു.
തുടർന്നാണ് പാർട്ടി ചിഹ്നം സംബന്ധിച്ച നിയമനടപടിയിലേക്ക് ഇരു വിഭാഗവും നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.