മാലിന്യ നിർമാർജന യൂനിറ്റിൽ കലക്ടറുടെ മിന്നൽ സന്ദർശനം
text_fieldsമംഗളൂരു: ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുഹിലൻ സജിപ കാഞ്ചിനഡ്കപദവിലുള്ള ബണ്ട്വാൾ നഗരസഭയുടെ മാലിന്യ നിർമാർജന യൂനിറ്റിൽ മിന്നൽ സന്ദർശനം നടത്തി.
അശാസ്ത്രീയ മാലിന്യ നിർമാർജനംമൂലം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രദേശവാസികൾ മംഗളൂരു എം.എൽ.എ നിയമസഭ സ്പീക്കർ യു.ടി. ഖാദറിന് നൽകിയ പരാതിയെ തുടർന്നാണ് ഡി.സിയുടെ സന്ദർശനം.
സ്ഥലം സന്ദർശിക്കാൻ സ്പീക്കർ ഡി.സിയോട് നിർദേശിച്ചിരുന്നു. സന്ദർശന വേളയിൽ ഡി.സി ബണ്ട്വാൾ നഗരസഭ ചീഫ് ഓഫിസറെ ചുമതലപ്പെടുത്തുകയും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ശാസ്ത്രീയമായ രീതിയിൽ മാലിന്യങ്ങൾ സംസ്കരിക്കാൻ നിർദേശിക്കുകയും ചെയ്തു. അസിസ്റ്റന്റ് കമീഷണർ ഹർഷവർധൻ, ഉള്ളാൾ തഹസിൽദാർ പുട്ടരാജു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.