തേജസ്വി സൂര്യ എം.പിക്കെതിരെ പെരുമാറ്റച്ചട്ട ലംഘന പരാതി
text_fieldsബംഗളൂരു: സന്ധ്യ നമസ്കാര(മഗ്‌രിബ്) ബാങ്ക് വിളിക്കുന്നതിനിടെ മസ്ജിദ് റോഡിലെ കാസറ്റ് കടയിൽ ശബ്ദം കൂട്ടി ഹനുമാൻ സ്തോത്രം വെച്ച സംഭവവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ ബി.ജെ.പി എം.പി തേജസ്വി സൂര്യക്ക് എതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘന പരാതി. കോൺഗ്രസ് ലീഗൽ വിങ് ജനറൽ സെക്രട്ടറി സൂര്യ മുകുന്ദരാജാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
കടയുടമയെ കൈയേറ്റം ചെയ്തതായി പറയുന്ന സംഭവം എം.പി സാമുദായികവത്കരിച്ചു എന്ന് പരാതിയിൽ പറഞ്ഞു. കടയുടമയെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തിയ ചൊവ്വാഴ്ച ഉച്ച 12 മണിയോടെ തേജസ്വി സൂര്യ, ബസവനഗുഡി എം.എൽ.എ രവി സുബ്രഹ്മണ്യ എന്നിവരുടെ നേതൃത്വത്തിൽ ആൾക്കൂട്ടം ഹിന്ദുത്വ മുദ്രാവാക്യം മുഴക്കിയെന്ന് പരാതിയിൽ ആരോപിച്ചു.
മതവികാരം ഇളക്കിവിടുന്ന പ്രചാരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘന പരിധിയിൽ വരുമെന്ന് സുപ്രീംകോടതി വിധി ഉദ്ധരിച്ച് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.