ബംഗളൂരുവിൽ പി.പി.പി മാതൃകയിൽ 1000 ടൺ ശേഷിയുള്ള കോൺക്രീറ്റ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും
text_fieldsബംഗളൂരു: നഗരത്തിൽ 1000 ടൺ പ്രതിദിനശേഷിയുള്ള കോണ്‍ക്രീറ്റ് മാലിന്യസംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കും. ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്ലാന്റ് സ്ഥാപിക്കുക. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും തടാകതീരങ്ങളിലും മഴവെള്ളക്കനാലുകളിലും തള്ളുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ സ്യഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ചിക്കജാലയില്‍ സ്വകാര്യ മേഖലയില്‍ രണ്ട് കോണ്‍ക്രീറ്റ് മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംസ്കരണശേഷിയുടെ പകുതി മാലിന്യം മാത്രമാണ് ലഭിക്കുന്നത്. മാലിന്യം ലോറികളിൽ ഇവിടെയെത്തിക്കാനുള്ള ഭാരിച്ച ചെലവ് കാരണമാണ് വഴിയിൽ തള്ളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.