അനുശോചനവുമായി സമസ്ത നേതാക്കളെത്തി
text_fieldsബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് സാഹിബിന്റെ പത്നിയും ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എയുടെ മാതാവുമായ സുരയ്യ മുഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് സമസ്ത നേതാക്കൾ ബംഗളൂരുവിലെ വസതി സന്ദർശിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.
എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി, വൈസ് പ്രസിഡന്റുമാരായ സിദ്ദിഖ് തങ്ങൾ, കെ.എച്ച്. ഫാറൂഖ്, മുനീർ ഹെബ്ബാൾ, അർഷാദ് യശ്വന്തപുരം, താഹിർ മിസ്ബാഹി, വി.എം. ജമാൽ, ഇർഷാദ് കണ്ണവം, ബഷീർ ഹാജി ഇമ്പീരിയൽ, സുബൈർ കായക്കൊടി, കെ.പി. സുബൈർ മാസ്റ്റർ, ഷാഫി കൊന്നാലത്ത് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.