ഹെബ്ബാൾ മേൽപാലം റാംപ് നിർമാണം: ഗതാഗത നിയന്ത്രണമേർപ്പെടുത്തി
text_fieldsബംഗളൂരു: ഹെബ്ബാൾ മേൽപാലത്തിലെ രണ്ട് റാംപുകളുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി ട്രാഫിക് പൊലീസ് കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കെ.ആർ.പുരം ഭാഗത്തുനിന്ന് മേൽപാലത്തിലേക്കുള്ള റാംപുകളിലൂടെ എല്ലാ വാഹനങ്ങൾക്കും നിരോധം ഏർപ്പെടുത്തി. നേരത്തെ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശം അനുവദിച്ചിരുന്നു.
നാഗവാര ഭാഗത്തുനിന്ന് ബേക്കറി സർക്കിൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹെബ്ബാൾ മേൽപാലത്തിനടിയിൽ കൂടി വലത്തോട്ട് തിരിഞ്ഞ് കോടിഗേഹള്ളി വഴി ബേക്കറി സർക്കിളിലേക്ക് പോകണം. ഹെഗ്ഡെനഗർ - തന്നിസാന്ദ്ര വഴി വരുന്നവർ ജി.കെ.വി.കെ-ജക്കൂർ റോഡ് വഴി നഗരത്തിൽ പ്രവേശിക്കണം. കെ.ആർ പുരം ഭാഗത്തുനിന്ന് യശ്വന്തപുരയിലേക്ക് പോകേണ്ടവർ ഹെബ്ബാൾ മേൽപാലത്തിന് താഴെനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബി.ഇ.എൽ സർക്കിൾ, സദാശിവനഗർ പൊലീസ് സ്റ്റേഷൻ ജങ്ഷൻ വഴി പോകണം.
കെ.ആർ. പുരം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഹെബ്ബാളിലെ തിരക്ക് ഒഴിവാക്കാൻ മാരുതിസേവ നഗർ ഐ.ഒ.സി-മുകുന്ദ തിയറ്റർ റോഡ്, ലിംഗരാജ പുരം മേൽപാലം, നാഗവാര-താന്നറി റോഡ് എന്നീ പാതകൾ പകരമായി ഉപയോഗിക്കണം.
കെ.ആർ. പുരം, ഹെന്നൂർ, എച്ച്.ആർ.ബി ആർ ലേഔട്ട്, ബാനസവാടി, കെ.ജെ. ഹള്ളി ഭാഗങ്ങളിൽനിന്ന് ബംഗളൂരു വിമാനത്താവളത്തിലേക്ക് പോകേണ്ടവർ ഹൊന്നൂർ-ബാഗലൂർ സമാന്തര റോഡിനെ ആശ്രയിക്കണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.