മെട്രോ പിങ്ക്ലൈന്‍ നിര്‍മാണം 2024 ഡിസംബറില്‍ പൂര്‍ത്തിയാകും
text_fieldsബംഗളൂരു: നമ്മ മെട്രോയുടെ പിങ്ക്ലൈന്‍ നിർമാണപ്രവൃത്തികൾ അടുത്തവര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകും. നാഗവാര - കെലേന അഗ്രഹാര പാതയാണ് പിങ്ക് ലൈന്‍ എന്ന് അറിയപ്പെടുന്നത്. ഈ മെട്രോപാതയുടെ നിര്‍മാണം 2024 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്പറേഷന്നാണ് അറിയിച്ചത്. ഭൂഗര്‍ഭ സ്റ്റേഷനുകള്‍ കൂടുതലുള്ള പാതയില്‍ ഇവയുടെ നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പൂര്‍ത്തിയായിവരുകയാണ്.
21.25 കിലോമീറ്ററുള്ള പാതയുടെ 13.89 കിലോമീറ്ററും ഭൂഗര്‍ഭപാതയാണ്. നാലുഭാഗങ്ങളായി തിരിച്ചാണ് ഭൂഗര്‍ഭപാതയുടെ നിര്‍മാണം നടക്കുന്നത്. കെലേന അഗ്രഹാര, ഹുളിമാവ്, ഐ.ഐ.എം., ജെ.പി. നഗര്‍, ജയദേവ ഹോസ്പിറ്റല്‍, തവരക്കരെ, ഡയറി സര്‍ക്കിൾ, ലക്കസാന്ദ്ര, ലാങ്ഫോര്‍ഡ് ടൗണ്‍, നാഷനല്‍ മിലിട്ടറി സ്കൂള്‍, എം.ജി. റോഡ്, ശിവാജി നഗര്‍, കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന്, പോട്ടറി ടൗണ്‍, താന്നേരി റോഡ്, വെങ്കിടേശ്പുര, കടുഗുണ്ടനഹള്ളി, നാഗവാര എന്നിങ്ങളെ 18 സ്റ്റേഷനുകളാണ് പിങ്ക് ലൈനിലുണ്ടാകുക. ഇവയില്‍ 12 എണ്ണവും ഭൂഗര്‍ഭ സ്റ്റേഷനുകളാണ്. പിങ്ക് ലൈനിലൂടെയുള്ള സര്‍വിസ് തുടങ്ങുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പൂര്‍ണ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.