തുടർച്ചയായ അപകടം; നാട്ടുകാർ ദേശീയപാത ഉപരോധിച്ചു
text_fieldsഉച്ചിലയിൽ നാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു
മംഗളൂരു: ദേശീയപാത 66ലെ ഉച്ചിലയിൽ അടിക്കടി വാഹന അപകടങ്ങളിൽ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ സമരസമിതി ആഭിമുഖ്യത്തിൽ നാട്ടുകാർ തിങ്കളാഴ്ച പാത ഉപരോധിച്ചു. അപകട മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വിനയ് കുമാർ സൊറകെ ഉദ്ഘാടനം ചെയ്തു. ഉടുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പൂജാരി, കൗപ്പ് എം.എൽ.എ ഗുർമേ സുരേഷ് ഷെട്ടി, ഉഡുപ്പി എം.എൽ.എ യശ്പാൽ സുവർണ എന്നിവർ സ്ഥലത്തെത്തി നാട്ടുകാരിൽ നിന്ന് നിവേദനം സ്വീകരിച്ചു. സമരസമിതി പ്രസിഡന്റ് സിറാജ് ഉച്ചില, ജി.പി മേധാവി, ശിവകുമാർ മെൻഡൻ തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.