ഓട്ടോയിലെ കുക്കർ സ്ഫോടനം; സ്വകാര്യ എൻജിനീയറിങ് കോളജിൽ പരിശോധന
text_fieldsബംഗളൂരു: ഓടുന്ന ഓട്ടോറിക്ഷയിൽ നടന്ന കുക്കർ ബോംബ് സ്ഫേടനക്കേസിൽ മംഗളൂരുവിലെ കൊനജെ നടുപടവിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പരിശോധന നടത്തി. സ്ഫോടനക്കേസിലെ പ്രധാനപ്രതി ഷാരിഖിനെ ചോദ്യം ചെയ്ത ഏഴംഗ എൻ.ഐ.എ സംഘമാണ് റെയ്ഡ് നടത്തിയത്.
കഴിഞ്ഞ നവംബർ 19നാണ് മംഗളൂരു കങ്കനാടി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗോരിക്ക് സമീപം ഓടുന്ന ഓട്ടോറിക്ഷയിൽ സ്ഫോടനം നടന്നത്. പ്രഷർ കുക്കറിൽ സ്ഫോടകവസ്തു ഘടിപ്പിച്ചായിരുന്നു സ്ഫോടനം. ഓട്ടോ യാത്രക്കാരനായ ബംഗളൂരു തീർഥഹള്ളി സ്വദേശി മുഹമ്മദ് ഷാരിഖാണ് (24) പ്രധാന പ്രതി.
ഇയാളുടെ കൈയിലെ ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഡ്രൈവർ പറയുന്നത്. അതേസമയം, കർണാടകയിലെ വോട്ടർമാരുടെ ഡേറ്റ ചോർത്തൽ സംഭവത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ ബി.ജെ.പി സർക്കാർ സ്ഫോടനം ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ വിമർശിച്ചിരുന്നു.
ജനങ്ങളുടെ വികാരത്തെ വോട്ടിനായി ബി.ജെ.പി ചൂഷണം ചെയ്യുകയാണ്. സംഭവമുണ്ടായതിന്റെ പിറ്റേന്ന് അടിയന്തരമായി പൊലീസ് മേധാവിയെ സ്ഥലത്തെത്തിച്ചു. ഭീകരപ്രവർത്തനമാണ് നടന്നതെന്ന് പ്രഖ്യാപിച്ചതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.