പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒമ്പത് അയ്യപ്പഭക്തർക്ക് പരിക്ക്
text_fieldsബംഗളൂരു: ഹുബ്ബള്ളി സായിനഗറിലെ ശിവക്ഷേത്രത്തിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒമ്പത് അയ്യപ്പ ഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഇവരെ ഹുബ്ബള്ളിയിലെ ‘കിംസ്’ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ക്ഷേത്രത്തിലെ മുറിയിൽ കിടന്നുറങ്ങുന്നതിനിടെയാണ് അപകടം. സിലിണ്ടർ ശരിയായരീതിയിൽ അടക്കാത്തതിനെത്തുടർന്ന് വാതകം ചോർന്നതാവാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ശബരിമല യാത്രക്ക് തയാറെടുക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽപെട്ടത്. ഡെപ്യൂട്ടി പൊലീസ് കമീഷണർ നന്ദഗവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.