ഹോട്ടൽ റിസപ്ഷനിസ്റ്റായ യുവതിയോട് അപമര്യാദ: എസ്.ഐക്ക് സസ്പെൻഷൻ
text_fieldsബംഗളൂരു: നഗരത്തിലെ ഹോട്ടലിലെ റിസപ്ഷനിസ്റ്റായ യുവതിയോട് അപമര്യാദയായി പെരുമാറിയ എസ്.ഐക്ക് സസ്പെൻഷൻ. കെ.പി അഗ്രഹാര പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഗോപാലകൃഷ്ണ ഗൗഡയെയാണ് അഡീഷനൽ കമീഷണർ സുബ്രഹ്മണ്യ റാവു സസ്പെൻഡ് ചെയ്തത്.
ജീവൻഭീമ നഗറിലെ ഹോട്ടലിലായിരുന്നു പരാതിക്കിടയാക്കിയ സംഭവം അരങ്ങേറിയത്. മദ്യപിച്ച് സ്വബോധമില്ലാത്ത അവസ്ഥയിൽ ഹോട്ടലിലെത്തിയ ഗോപാലകൃഷ്ണ ഹോട്ടൽ മുറി ആവശ്യപ്പെട്ടു. ഒഴിവില്ലെന്ന് പറഞ്ഞപ്പോൾ റിസപ്ഷനിസ്റ്റായ യുവതിയെ അസഭ്യംപറയുകയും ബഹളമുണ്ടാക്കുകയും ചെയ്തു. താൻ എസ്.ഐ ആണെന്നും ഹോട്ടൽ ജീവനക്കാരുടെ പണി കളയുമെന്നും ഭീഷണിപ്പെടുത്തി.
ഇതേതുടർന്ന് ഹോട്ടൽ ജീവനക്കാർ ഇയാളെ പുറത്തെത്തിച്ചു. പിന്നീട് ഹോട്ടൽ മാനേജർ ബംഗളൂരു ഈസ്റ്റ് ഡി.സി.പി ഭീമശങ്കറിന് പരാതി നൽകി. തുടർന്ന് അന്വേഷണം നടത്തിയ അദ്ദേഹം അഡീഷനൽ കമീഷണർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.