സൈബർ സുരക്ഷ; സെമിനാർ സംഘടിപ്പിച്ചു
text_fieldsബംഗളൂരു: സൈബർ സുരക്ഷ വിദ്യാഭ്യാസ സ്ഥാപനമായ ടെക്ബെഹാർട്ട് സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് യൂനിവേഴ്സിറ്റിയുടെ സെൻട്രൽ കാമ്പസിൽ വിദ്യാർഥികളുടെ സൈബർ സുരക്ഷ നൈപുണ്യവും അവബോധവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സെമിനാർ നടത്തിയത്.
സി.എം.ഒയും ടെക്ബെഹാർട്ടിന്റെ ഡയറക്ടറുമായ വി.പി. ശ്രീനാഥ് സൈബർ സ്മാർട്ട് സംരംഭം അവതരിപ്പിച്ചു. സമൂഹത്തെ സംരക്ഷിക്കുന്നതിൽ എത്തിക്കൽ ഹാക്കിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡെപ്യൂട്ടി പൊലീസ് കമീഷണർ സാറാ ഫാത്തിമ സംസാരിച്ചു. ടെക്ബൈഹാർട്ട് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ധനൂപ് ആർ, സൈബർ അവബോധം എന്ന വിഷയത്തിൽ സെഷൻ നയിച്ചു.
കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയറ്റ് പ്രഫസർ ഡോ. വി.ബി. കിരുബാനന്ദ്, ക്രൈസ്റ്റ് യൂനിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. അശോക് ഇമ്മാനുവൽ എന്നിവർ ആശംസകൾ നേർന്നു. ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സി. സ്മേര സ്വാഗതവും വിദ്യാർഥി പ്രതിനിധി ജെട്രോ ജാർബിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.