ബിദര്‍ വിമാനത്താവളത്തില്‍ പ്രതിദിന സര്‍വിസ് പുനരാരംഭിക്കുന്നു
text_fieldsബംഗളൂരു: ബിദര്‍ വിമാനത്താവളത്തില്‍ ഏപ്രില്‍ 15 മുതല്‍ പ്രതിദിന സര്‍വിസ് പുനരാരംഭിക്കും. സ്റ്റാര്‍ എയര്‍ലൈന്‍സ് ആണ് ബിദര്‍-ബംഗളൂരു പാതയില്‍ വിമാന ഗതാഗതം പുനരാരംഭിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് ബിദറിലേക്ക് രാവിലെ 7.45നും തിരിച്ച് ബിദറില്‍ നിന്ന് രാവിലെ 9.30നുമാണ് സര്‍വിസ് നടത്തുക. വിമാന സമയക്രമത്തിലുള്ള അസൗകര്യവും യാത്രക്കാരുടെ പരാതികളുംമൂലം 2023 ഡിസംബര്‍ 26നാണ് വിമാനത്താവളം താല്‍ക്കാലികമായി പ്രതിദിന സർവിസ് നിർത്തലാക്കിയത്.
തുടർന്ന് ബിദര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇൻഡസ്ട്രീസ് ഉൾപ്പെടെ നിരവധി സംഘടനകള്‍ പ്രതിദിന വിമാന സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിമാന ഗതാഗതം പുനരാരംഭി ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നുവെന്ന് ജില്ല ചുമതലയുള്ള മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.