ദലിത് യുവാവിന്റെ കൈ മുറിച്ചുമാറ്റി; ഏഴുപേർക്കെതിരെ കേസ്
text_fieldsബംഗളൂരു: കനകപുരയില്‍ ദലിത് യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുല്‍, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെ പേരിലാണ് കേസെടുത്തത്. ഇതില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാലഗലു സ്വദേശിയായ അനീഷിന്റെ (26) കൈയാണ് പ്രതികള്‍ മുറിച്ചെടുത്തത്. ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു.
അനീഷും ബന്ധുവും കൂടി റോഡിലൂടെ നടന്നുപോകുമ്പോള്‍ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരെ ജാതി പരാമർശം നടത്തി. ഇതേത്തുടർന്ന് വഴക്കുണ്ടാകുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറുകയുംചെയ്തു. തുടർന്ന് കുടുംബാംഗങ്ങളെ ജാതി അധിക്ഷേപം നടത്തുകയും അനീഷിന്റെ വലതുകൈ മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്നു സ്ത്രീകളുള്‍പ്പെടെ ഏഴുപേർക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.