ഡോ. വാമന നന്ദവര നിര്യാതനായി
text_fieldsഡോ. വാമന നന്ദവര
മംഗളൂരു: മുതിർന്ന കന്നട, തുളു പണ്ഡിതൻ ഡോ. വാമന നന്ദവര (81) നിര്യാതനായി. കർണാടക തുളു സാഹിത്യ അക്കാദമിയുടെ മുൻ ചെയർമാനായിരുന്ന അദ്ദേഹം പ്രശസ്തനായ നാടോടി ശാസ്ത്രജ്ഞനും നിരവധി കൃതികളുടെ രചയിതാവുമായിരുന്നു. ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ താലൂക്കിൽ നന്ദവര ഗ്രാമത്തിൽ നിന്നുള്ള ഡോ. നന്ദവര മംഗളൂരുവിലെ സെന്റ് അലോഷ്യസ് കോളജിൽ ബിരുദ പഠനം നടത്തി.
തുടർന്ന് ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽനിന്ന് ബി.എഡ് നേടി. കർണാടക സർവകലാശാലയിൽനിന്ന് കന്നഡയിൽ എം.എ പൂർത്തിയാക്കിയ അദ്ദേഹം ‘കൊട്ടി ചെന്നായ’യുടെ നാടോടിക്കഥകളെക്കുറിച്ചുള്ള പ്രബന്ധത്തിന് പിഎച്ച്.ഡി നേടി. സെന്റ് ആൻസ് വനിത അധ്യാപക പരിശീലന കോളജിലെ ലെക്ചറർ, മംഗളൂരു സർവകലാശാലയിലെ ഗെസ്റ്റ് ലെക്ചറർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു.
പിലിക്കുള നിസർഗധാമയിൽ പ്രോജക്ട് ഓഫിസറായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം സഫലീകരിച്ച് നന്ദവരയുടെ മൃതദേഹം കെ.എസ്. ഹെഗ്ഡേ മെഡിക്കൽ അക്കാദമിക്ക് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.