അഴുക്കുചാലിൽ വീണ് കുട്ടിയുടെ മരണം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsബംഗളൂരു: ഹാവേരിയിൽ അഴുക്കുചാലിൽ വീണ് കുട്ടി മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമേഷ് ആർ. മുൻജോജി, മുനിസിപ്പൽ കമീഷണർ പരശുറാം ചാലവാദി എന്നിവർക്കെതിരെയാണ് നടപടി.
ഹാവേരി ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസിന് മുന്നിൽ റോഡിലെ ഓടയിൽ വീണ് നിവേദൻ ബസവരാജ ഗുഡ്ഗേരി (12) വ്യാഴാഴ്ച ഒലിച്ചുപോയിരുന്നു. പിന്നീട് മൃതദേഹം കണ്ടെത്തി. ഓടയുടെ സ്ലാബ് മൂടുന്നതിലുണ്ടായ വീഴ്ചയാണ് കുട്ടിയുടെ മരണകാരണമെന്ന് കണ്ടെത്തിയതിനാലാണ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്തിയത്. റോഡ് വെള്ളത്തിൽ മുങ്ങിയത് കാണാൻ പോയതായിരുന്നു കുട്ടി. തുറന്ന അഴുക്കുചാൽ നിറഞ്ഞു കവിഞ്ഞിരുന്നു. റോഡും ചാലും വേർതിരിച്ചറിയാതെ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.