നാലംഗ കുടുംബത്തിന്റെ മരണം: വീട് മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിച്ചു
text_fieldsബംഗളൂരു: മൈസൂരു യെറഗനഹള്ളിയിൽ യുവാവും ഭാര്യയും രണ്ട് പെൺമക്കളും പാചകവാതകം ചോർന്നതിനെത്തുടർന്ന് ശ്വാസംമുട്ടി മരിച്ച വീട് മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച സന്ദർശിച്ചു.
അലക്കുകാരൻ കുമാർ (45), ഭാര്യ മഞ്ജുള (39), മക്കൾ അർച്ചന (20), സ്വാതി (18) എന്നിവരായിരുന്നു മരിച്ചത്.
കുമാറിന്റെ പിതാവ് തിമ്മയ്യ, മാതാവ് ശാരദാമ്മ എന്നിവർക്ക് മൂന്ന് ലക്ഷം രൂപ വീതവും മഞ്ജുളയുടെ പിതാവ് ഭദ്രപ്പ, മാതാവ് രത്നമ്മ എന്നിവർക്ക് മൂന്ന് ലക്ഷം രൂപ വീതവുമാണ് നഷ്ടപരിഹാരം ലഭിക്കുക. ചിക്കമഗളൂരു ജില്ലയിൽ സഖരായപട്ടണം സ്വദേശിയായ കുമാറും കുടുംബവും യെറഗനഹള്ളിയിൽ കൊച്ചുവീട്ടിലാണ് താമസം. ഭാര്യയും ഭർത്താവും ചേർന്ന് വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ട് നൽകിയാണ് ജീവിച്ചത്. മരിച്ച മക്കളിൽ അർച്ചന എം.കോം, സ്വാതി ബി. കോം വിദ്യാർഥികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.