ഫാഷിസത്തിനെതിരെ ജനാധിപത്യ സംവിധാനം ഉപയോഗപ്പെടുത്തണം- നിസാർ സ്വലാഹി
text_fieldsബംഗളൂരു: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വർഗീയ ഫാഷിസ്റ്റ് ശക്തികളെ ജനാധിപത്യ സംവിധാനം ഉപയോഗിച്ച് പരാജയപ്പെടുത്തുകയും ജനാധിപത്യ മതേതര രാജ്യമെന്നതിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവരണമെന്നും ശിവാജിനഗർ സലഫി മസ്ജിദ് ഖത്തീബ് നിസാർ സ്വലാഹി ആവശ്യപ്പെട്ടു. ബാംഗ്ലൂർ ഇസ്‍ലാഹി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ നിസ്‍വാൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിൽ പെരുന്നാൾ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ റമദാനിൽ ആർജിച്ചെടുത്ത വിശുദ്ധി റമദാനിനു ശേഷവും കാത്തുസൂക്ഷിക്കുകയും റമദാനിൽ ചെയ്ത നന്മകൾ തുടർന്നും ചെയ്യാൻ വിശ്വാസികൾ തയാറാവുകയും വേണം. ഫലസ്തീൻ ജനതക്ക് വേണ്ടി ആത്മാർഥമായ പ്രാർഥനകൾ ഉയരേണ്ട സമയംകൂടിയാണ് ഈ പെരുന്നാൾ വേളയെന്നും അദ്ദേഹം ഓർമിപ്പിച്ചു. മൈസൂർ ഇസ്‍ലാഹി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ ബന്നിമണ്ഡപിലും സൗത്ത് ബാംഗ്ലൂർ ഇസ്‍ലാഹി സെന്‍ററിന്‍റെ ആഭിമുഖ്യത്തൽ ബി.ടി.എം ലേഔട്ട് ജനാർദൻ ഗവ. കന്നഡ സ്കൂളിന് സമീപവും വൈറ്റ് ഫീൽഡ് ഇസ്‍ലാഹി സെന്‍ററിന്‍റെ നേതൃത്വത്തിൽ നെക്സസ് മാൾ പ്രാർഥനാ ഹാളിലും ഹെഗ്ഡെ നഗർ സുൽനൂറൈൻ സലഫി മസ്ജിദിലും പെരുന്നാൾ നമസ്കാരം നടന്നു. യഥാക്രമം അസീസ് മൗലവി മുട്ടിൽ, ബിലാൽ കൊല്ലം, ഇംതിയാസ് തിരുവമ്പാടി, മുബാറക് ബിൻ മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.