ഡെങ്കിപ്പനി: സ്വമേധയാ കേസെടുത്ത് കർണാടക ഹൈകോടതി
text_fieldsബംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപന പശ്ചാത്തലത്തിൽ കർണാടക ഹൈകോടതി സ്വമേധയാ കേസെടുത്തു.രോഗ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികൾ, ബംഗളൂരുവിലും കർണാടകയുടെ മറ്റു ഭാഗങ്ങളിലും ഏർപ്പെടുത്തിയ ചികിത്സ സൗകര്യങ്ങൾ, ജനങ്ങൾക്ക് നൽകിയ ബോധവത്കരണം എന്നിവയുടെ വിവരങ്ങൾ ഈ മാസം 23നകം സമർപ്പിക്കാൻ കോടതി സർക്കാറിന് നിർദേശം നൽകി.
ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതർ ദിനേന കൂടുകയാണ്. ഇവ സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്.
ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് 7547 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ വരെ 11 മരണവും സംഭവിച്ചു. ബംഗളൂരു കോർപറേഷൻ (ബി.ബി.എം.പി) പരിധിയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കിപ്പനി ബാധിച്ചത്. 2174 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചിക്കമഗളൂരു- 563, മൈസൂരു- 496, ഹാവേരി- 481, ശിവമോഗ- 308 , ചിത്രദുർഗ- 300 എന്നിങ്ങനെയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.