ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ധർമസ്ഥല ക്ഷേത്രത്തിൽ
text_fieldsഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ധർമസ്ഥല ധർമാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെക്കൊപ്പം
മംഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ചൊവ്വാഴ്ച ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥല ശ്രീ മഞ്ചുനാഥ ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പൂജ നടത്തി. ധർമസ്ഥല ധർമാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെ എം.പിയുമായി ഡി.കെ കൂടിക്കാഴ്ച നടത്തി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും മുമ്പ് മഞ്ചുനാഥയുടെ അനുഗ്രഹവും വീരേന്ദ്ര ഹെഗ്ഡെയുടെ ആശീർവാദവും തേടിയെന്ന് ഡി.കെ. ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
മതേതര നിലപാട് സ്വീകരിച്ചുപോന്ന വീരേന്ദ്ര ഹെഗ്ഡെ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞിരുന്നു. രണ്ടാം മോദി സർക്കാർ പി.ടി. ഉഷക്കൊപ്പം ഹെഗ്ഡെയേയും രാജ്യസഭ അംഗമാക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.