എസ്.എസ്.എൽ.സി ഒന്നാം റാങ്കുകാരിക്ക് ഉപമുഖ്യമന്ത്രി അഞ്ച് ലക്ഷം കൈമാറി
text_fieldsബംഗളൂരു: കർണാടക എസ്.എസ്.എൽ.സി പരീക്ഷയിൽ 625/625 മാർക്കുകൾ നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ അൻകിത ബാസപ്പ കൊന്നുരിന് സർക്കാറിന്റെ അഞ്ച് ലക്ഷം രൂപയുടെ ചെക്കും മൊമന്റോയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചൊവ്വാഴ്ച കൈമാറി.
അദ്ദേഹം കുട്ടിയെ ഷാൾ അണിയിച്ച് അനുമോദിച്ചു. ബഗൽകോട്ട് ജില്ലയിൽ മുഡോൾ താലൂക്കിൽ മെല്ലെഗെരി മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിനിയാണ് അൻകിത. മൂന്നാം റാങ്കുകാരൻ മാണ്ഡ്യ ജില്ലയിലെ കണ്ണാളിയിലെ നവനീതിന് രണ്ട് ലക്ഷം രൂപയും മൊമന്റോയും കൈമാറി അനുമോദിച്ചു. സർക്കാർ വിദ്യാലയങ്ങളിൽ പഠിച്ച് അത്യുന്നത വിജയം കൈവരിച്ച ഇരുവരും ഏതുതരം പ്രശംസകൾക്കുമപ്പുറം ഉയരത്തിലാണെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.