Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്നേ​ഹം പ​ക​ർ​ന്ന്...

സ്നേ​ഹം പ​ക​ർ​ന്ന് വി​ശ്വാ​സി​ക​ൾ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
eid
cancel
camera_alt

ചാ​മ​രാ​ജ്പേ​ട്ട് ഈ​ദ്ഗാ​ഹ് മൈ​താ​നി​യി​ൽ ന​ട​ന്ന ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: സ​ഹ​ന​ത്തി​ന്റെ​യും ത്യാ​ഗ​ത്തി​ന്റെ​യും സ്മ​ര​ണ പു​തു​ക്കി പ​ര​സ്പ​രം സ്നേ​ഹ​വും സ​ന്തോ​ഷ​വും പ​ക​ർ​ന്ന് മു​സ്‍ലിം വി​ശ്വാ​സി​ക​ൾ തി​ങ്ക​ളാ​ഴ്ച ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ ചാ​മ​രാ​ജ്പേ​ട്ട് ഈ​ദ്ഗാ​ഹ് മൈ​താ​നി​യി​ലും ഖു​ദ്ദൂ​സ് സാ​ഹി​ബ് മ​സ്ജി​ദി​ലും മൈ​സൂ​രു​വി​ലും ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​​ങ്കെ​ടു​ത്തു. ഇ​തി​നു​പു​റ​മെ, മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ഹ​ല്ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഈ​ദ്ഗാ​ഹു​ക​ളി​ലും മ​സ്ജി​ദു​ക​ളി​ലു​മാ​യി പെ​രു​ന്നാ​ൾ ന​മ​സ്കാ​രം ന​ട​ന്നു.

ചാ​മ​രാ​ജ്പേ​ട്ട് ഈ​ദ്ഗാ​ഹ് മൈ​താ​നി​യി​ൽ ന​ട​ന്ന ബ​ലി​പെ​രു​ന്നാ​ൾ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​മാ​യി ഹ​സ്ത​ദാ​നം ചെ​യ്യു​ന്ന ബാ​ല​ൻ

ത​ക്ബീ​ർ ധ്വ​നി​ക​ളു​യ​ർ​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​ന​ത​ക്കാ​യി വി​ശേ​ഷി​ച്ചും ഫ​ല​സ്തീ​ൻ ജ​ന​ത​ക്കാ​യി പ്രാ​ർ​ഥ​ന​ക​ളു​യ​ർ​ന്നു. ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം പ​ര​സ്പ​രം ആ​ശ്ലേ​ഷി​ച്ച് പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്നു. ചാ​മ​രാ​ജ് പേ​ട്ട് ഈ​ദ്ഗാ​ഹ് മൈ​താ​നി​യി​ൽ ന​ട​ന്ന ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ൽ പ​തി​വു​പോ​ലെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​​​ങ്കെ​ടു​ത്തു.

ഭ​ക്ഷ​ണ വി​ത​ര​ണ​വു​മാ​യി എ.​ഐ.​കെ.​എം.​സി.​സി

ബം​ഗ​ളൂ​രു: ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ സ്നേ​ഹ​ത്തി​ന്റെ​യും സ​ന്തോ​ഷ​ത്തി​ന്റെ​യും ഭ​ക്ഷ​ണ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ദ്വാ​യി കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കും റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലു​മാ​ണ് പ​ഴ​ങ്ങ​ളും ബി​രി​യാ​ണി​യും വി​ത​ര​ണം ചെ​യ്ത​ത്. ഹോ​സ്പി​റ്റ​ലി​ൽ പ്ര​ഫ​സ​ർ ഡോ. ​ഇ​ബ്രാ​ഹിം ഖ​ലീ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഫ്രൂ​ട്ട്സ് വി​ത​ര​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത്. വി.​കെ. നാ​സ​ർ യ​ശ്വ​ന്ത​പു​ര, നാ​സ​ർ നീ​ല​സാ​ന്ദ്ര, റ​ഷീ​ദ് മൗ​ല​വി, എം.​കെ. റ​സാ​ഖ്, ഫ​സ​ൽ മാ​റ​ത്ത​ഹ​ള്ളി, അ​ബ്ദു​ള്ള പാ​റാ​യി, ജം​ഷീ​ർ ശി​വാ​ജി ന​ഗ​ർ, റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കെ.​ആ​ർ പു​രം ഏ​രി​യ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ലി​പെ​രു​ന്നാ​ൾ ദി​വ​സം ഉ​ദ​യ​ന​ഗ​രി​ലെ കു​ടും​ബാ​ശ്ര​മ​ത്തി​ലും ക​മ്മ​ന​ഹ​ള്ളി​യി​ലെ റോ​ഹി​ങ്ക്യ​ൻ ക്യാ​മ്പി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ കെ.​ആ​ർ പു​രം, യൂ​സു​ഫ്, ഷ​മീ​ർ, ഫൈ​സ​ൽ, സു​ധീ​ർ, ഫൈ​റൂ​സ്, ഫാ​യി​സ്, നാ​സ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​ഹാ​യ വി​ത​ര​ണ​ത്തി​ൽ പ​​ങ്കെ​ടു​ത്ത ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സേ​വ​ക​ർ

സാ​ന്ത്വ​ന​മേ​കി എ​സ്.​വൈ.​എ​സ്

എ​സ്.​വൈ.​എ​സ് ബാം​ഗ്ലൂ​ർ സാ​ന്ത്വ​നം ക​മ്മി​റ്റി സ​ന്ന​ദ്ധ സേ​വ​ക​ർ

ബം​ഗ​ളൂ​രു: ബ​ലി​പെ​രു​ന്നാ​ളാ​ഘോ​ഷ​ത്തി​ന്റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കാ​ൻ​സ​ർ രോ​ഗി​ക​ളെ ചേ​ർ​ത്ത് പി​ടി​ച്ച് ബം​ഗ​ളൂ​രു ജി​ല്ല എ​സ്.​വൈ.​എ​സ് ക​മ്മി​റ്റി. കി​ദ്വാ​യി കാ​ൻ​സ​ർ സെ​ന്റ​റി​ലെ രോ​ഗി​ക​ൾ​ക്ക് എ​സ്.​വൈ.​എ​സ് സാ​ന്ത്വ​ന​ത്തി​ന് കീ​ഴി​ൽ പ​ഴ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി അ​ൾ​സൂ​ർ, അ​ന​സ് സി​ദ്ദീ​ഖി, ശം​സു​ദ്ദീ​ൻ അ​രീ​ക്ക​രെ, ഇ​ബ്രാ​ഹിം സ​ഖാ​ഫി പ​യോ​ട്ട, ഹ​ബീ​ബ് നൂ​റാ​നി, താ​ജു​ദ്ദീ​ൻ ഫാ​ളി​ലി, ശം​സു​ദ്ദീ​ൻ അ​സ്ഹ​രി, ഷു​ക്കൂ​ർ ഹാ​ജി, ഫി​ർ​ദൗ​സ്, റ​സാ​ഖ്, ശി​ഹാ​ബ് മ​ടി​വാ​ള തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Ul Adhametro news
News Summary - Devotees celebrate eid with love
Next Story