മുദ്രപത്രങ്ങൾക്ക് ഡിജിറ്റൽ പേമെന്റ് ഏപ്രിൽ ഒന്നുമുതൽ
text_fieldsബംഗളൂരു: വ്യാജ മുദ്രപത്രങ്ങൾ തടയാൻ ഏപ്രിൽ ഒന്നു മുതൽ കർണാടക സർക്കാർ ഡിജിറ്റൽ പേമെന്റ് നിർബന്ധമാക്കും. അതോടൊപ്പം സബ് രജിസ്ട്രാർമാർക്കുള്ള അധികാരം വെട്ടിക്കുറക്കുന്നതിനുള്ള നിയമനിർമാണങ്ങളും നടത്തിയേക്കും. മുദ്രപത്രങ്ങളുടെ വ്യാജപതിപ്പുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇതുവഴി ഖജനാവിന് വർഷം 3000 മുതൽ 4000 വരെ കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. വ്യാജ മുദ്രപത്രങ്ങളുപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം 2600 കോൺട്രാക്ടർമാർക്ക് നോട്ടീസ് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.