മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂർ മേഖലയിൽ 2022 നടത്തിയ പഠനോത്സവത്തിലെ വിജയികൾക്ക് മൈസൂരു ആയുർമഠം ആയുർവേദ വില്ലേജിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മലയാളം മിഷൻ നടത്തിയ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയിച്ച 83 കുട്ടികൾക്കും ആമ്പൽ വിജയിച്ച ഒമ്പതു കുട്ടികൾക്കും സർട്ടിഫിക്കറ്റും മെമന്റോയും നൽകി.
ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോമിസ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ആയുർമഠം മാനേജിങ് ഡയറക്ടർ മനു ബി. മേനോൻ, മേഖല കോഓഡിനേറ്റർ പ്രദീപ് കുമാർ മാരിയിൽ, ശശിധർ, ദേവി പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
2023ലെ സുഗതാഞ്ജലി വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സർട്ടിഫിക്കറ്റുകളും ബാലശാസ്ത്ര മേഖലാതല വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അധ്യാപകരായ സുചിത്ര പ്രേം ഷൈനി പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.