Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദീപാവലി: പ്ര​ത്യേക...

ദീപാവലി: പ്ര​ത്യേക കേരള സർവിസുകളുമായി കർണാടക ആർ.ടി.സി

text_fields
bookmark_border
Diwali: Karnataka RTC with special Kerala services
cancel

ബം​ഗ​ളൂ​രു: ദീ​പാ​വ​ലി തി​ര​ക്ക്​​ പ​രി​ഗ​ണി​ച്ച്​ കേ​ര​ള​ത്തി​ലേ​ക്ക്​ പ്ര​ത്യേ​ക ബ​സ്​ സ​ർ​വി​സു​ക​ൾ ന​ട​ത്തു​മെ​ന്ന്​ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി അ​റി​യി​ച്ചു.

തി​ര​ക്ക്​ കൂ​ടു​ത​ലു​ള്ള ഒ​ക്​​ടോ​ബ​ർ 21ന്​ ​രാ​ത്രി കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ ഓ​രോ അ​ധി​ക സ​ർ​വി​സു​ക​ൾ. ഇ​തി​നു​ള്ള ബു​ക്കി​ങ്​ തു​ട​ങ്ങി.

ബു​ക്കി​ങ്​ മു​ഴു​വ​നാ​യി​ട്ടും ആ​വ​ശ്യ​ക്കാ​ർ ഉ​ണ്ടെ​ങ്കി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ അ​നു​വ​ദി​ക്കും. ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ 24നും 25​നു​മാ​ണ്​ തി​ര​ക്ക്​ കൂ​ടു​ത​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കേ​ര​ള ആ​ർ.​ടി.​സി​യു​ടെ പ​തി​വ്​ സ​ർ​വി​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ ഇ​നി​യും ബാ​ക്കി​യു​ണ്ട്.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ​തി​വ്​ ട്രെ​യി​നു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തേ തീ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ സ്​​പെ​ഷ​ൽ ട്രെ​യി​ൻ ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaDiwalispecial servicesRTC
News Summary - Diwali: Karnataka RTC with special Kerala services
Next Story