ദീപാവലി; പ്രത്യേക ബസ് സർവിസുമായി കേരളവും കർണാടകയും
text_fieldsബംഗളൂരു: ദീപാവലി അവധി തിരക്ക് കണക്കിലെടുത്ത് നാട്ടിലേക്ക് കേരള, കര്‍ണാടക ആര്.ടി.സികൾ പ്രത്യേക ബസുകൾ ഓടിക്കും. നാട്ടില്‍ പോകാനിരിക്കുന്ന മലയാളികള്‍ക്ക് ഇത് ഏറെ ആശ്വാസമാകും. കര്‍ണാടക ആര്.ടി.സി നവംബർ 10ന് ബംഗളൂരുവില്‍നിന്ന് എറണാകുളം, കോട്ടയം, മൂന്നാര്‍, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കായി 12 പ്രത്യേക സര്‍വിസുകളാണ് പ്രഖ്യാപിച്ചത്. കേരള ആര്.ടി.സി പയ്യന്നൂര്‍, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്കായി 20ഓളം സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബുക്കിങ് ആരംഭിച്ച ഉടൻതന്നെ കേരള ആര്.ടി.സിയുടെ പ്രത്യേക സര്‍വിസുകളില്‍ പലതിലും ടിക്കറ്റുകള്‍ തീര്‍ന്നു. കര്‍ണാടക ആര്.ടി.സിയുടെ ബസുകളിലും വേഗത്തില്‍ ടിക്കറ്റ് തീരുകയാണ്. ടിക്കറ്റ് തീരുന്നതനുസരിച്ച് കൂടുതല്‍ പ്രത്യേക ബസുകള്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ട്രെയിനുകളിൽ നേരത്തേ തന്നെ ടിക്കറ്റുകൾ തീർന്നിട്ടുണ്ട്. കൂടുതൽ ബസുകൾ ആവശ്യമനുസരിച്ച് ഓടിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ആശ്വാസകരമാണ്.
പ്രത്യേക ബസുകൾ
കേരള ആർ.ടി.സി
ബംഗളൂരു-പയ്യന്നൂര്‍: രാത്രി 10.15
(സൂപ്പര്‍ എക്സ്പ്രസ്)
ബംഗളൂരു- കണ്ണൂര്‍: രാത്രി 9.45
(സൂപ്പര്‍ ഡീലക്സ്), 10.30 (സൂപ്പര്‍ എക്സ്പ്രസ്), 10.45 (സൂപ്പര്‍ എക്സ്പ്രസ്).
ബംഗളൂരു-കോഴിക്കോട്: രാത്രി 7.46 (സൂപ്പര്‍ ഡീലക്സ്), രാത്രി 8.16 (സൂപ്പര്‍ ഡീലക്സ്),
രാത്രി 8.50 (സൂപ്പര്‍ എക്സ്പ്രസ്), രാത്രി 9.15 (സൂപ്പര്‍ ഡീലക്സ്), രാത്രി 9.46 (സൂപ്പര്‍ ഡീലക്സ്), 10.50 (സൂപ്പര്‍ എക്സ്പ്രസ്).
ബംഗളൂരു-തൃശൂര്‍: രാത്രി 7.15 (സൂപ്പര്‍
ഡീലക്സ്), 9.15 (സൂപ്പര്‍ ഡീലക്സ്).
ബംഗളൂരു-എറണാകുളം: വൈകീട്ട് 6.45 (സൂപ്പര്‍ ഡീലക്സ്), രാത്രി 7.30 (സൂപ്പര്‍ ഡീലക്സ്), 7.45 (സൂപ്പര്‍ ഡീലക്സ്), 8.30 (സൂപ്പര്‍ ഡീലക്സ്), 8.45 (സൂപ്പര്‍ ഡീലക്സ്), 9.20 (സൂപ്പര്‍ ഡീലക്സ്), 9,35 (സൂപ്പര്‍ ഡീലക്സ്).
ബംഗളൂരു-കോട്ടയം: ഉച്ചക്ക് 1.46 (എ.സി മള്‍ട്ടി ആക്സില്‍), വൈകീട്ട് 6.10 (സൂപ്പര്‍ ഡീലക്സ്), രാത്രി 7.15 (സൂപ്പര്‍ ഡീലക്സ്).
കര്‍ണാടക ആർ.ടി.സി
ബംഗളൂരു - എറണാകുളം: രാത്രി 8.16, 8.17, 8.23 (ഐരാവത് ക്ലബ് ക്ലാസ്)
ബംഗളൂരു - കോട്ടയം: രാത്രി 7.40 (ഐരാവത് ക്ലബ് ക്ലാസ്)
ബംഗളൂരു - കോഴിക്കോട്: രാത്രി 9.48 (ഐരാവത് ക്ലബ് ക്ലാസ്)
ബംഗളൂരു- മൂന്നാര്‍: രാത്രി 9.11 (നോ എ.സി സ്ലീപ്പര്‍)
ബംഗളൂരു - പാലക്കാട്: രാത്രി 8.49, 9.16, 9.26 (ഐരാവത് ക്ലബ് ക്ലാസ്)
ബംഗളൂരു - കണ്ണൂര്‍: രാത്രി 9.40 (ഐരാവത്)
ബംഗളൂരു - തൃശൂര്‍: രാത്രി 8.10, 8.41 (ഐരാവത് ക്ലബ് ക്ലാസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.