ഉടമകളുടെ ജീവൻ രക്ഷിക്കാൻ രാജവെമ്പാലയുമായി പൊരുതിയ നായ് ചത്തു
text_fieldsബംഗളൂരു: ഹാസൻ താലൂക്കിലെ കട്ടയ ഗ്രാമത്തിൽ രാജവെമ്പാലയുമായി പോരാടിയ നായ് ഉടമകളുടെ ജീവൻ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി. കട്ടായ ഗ്രാമത്തിലെ ഷാമന്തിന്റെ രണ്ട് വളർത്തുനായ്ക്കളിൽ പിറ്റ്ബുൾ ഇനത്തിലെ ഭീമ എന്ന് പേരിട്ട നായാണ് ചത്തത്. മറ്റൊന്ന് ഡോബർമാൻ ഇനത്തിൽ പെട്ടതാണ്.
സംഭവം ഇങ്ങനെ: തൊഴിലാളികൾ വയലിൽ പണിയെടുക്കുമ്പോൾ വീടിനടുത്ത് 12 അടി നീളമുള്ള രാജവെമ്പാലയെ കാണുകയും നായ്ക്കൾ കുരക്കാൻ തുടങ്ങുകയും പാമ്പിനെ ആക്രമിക്കുകയും ചെയ്തു. ഉടമ നായ്ക്കളെ അകറ്റി നിർത്താൻ വിളിച്ചെങ്കിലും അവ കേൾക്കാൻ കൂട്ടാക്കാതെ പാമ്പിനെതിരെ ആക്രമണം തുടർന്നു.
പാമ്പും നായ്ക്കളും തമ്മിലുള്ള പോരാട്ടം 15 മിനിറ്റിലധികം നീണ്ടുനിന്നു. ആക്രമണത്തിനിടെ പാമ്പ് നായുടെ മുഖത്ത് കടിച്ചു. എന്നാൽ, നായ പാമ്പിനോട് പൊരുതി കടിച്ചു കൊന്നതിനുശേഷമാണ് നിർത്തിയത്.പാമ്പിന്റെ കടിയേറ്റ് ഭീമ കുഴഞ്ഞുവീണ് മരിച്ചു. ഭീമ വിവിധ നായ് പ്രദർശനങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.