Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡ​ബ്ൾ ഡ​ക്ക​ർ പാ​ലം;...

ഡ​ബ്ൾ ഡ​ക്ക​ർ പാ​ലം; പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​ന്നു

text_fields
bookmark_border
Double Decker Bridge
cancel
camera_alt

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം ഡ​ബ്ൾ ഡ​ക്ക​ർ മേ​ൽ​പാ​ല​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ദ​ക്ഷി​​ണേ​ന്ത്യ​യി​ലെ ആ​ദ്യ റോ​ഡ് കം ​മെ​ട്രോ ഫ്ലൈ ​ഓ​വ​ർ ഗ​താ​ഗ​ത​ത്തി​നാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​ന്നു. ന​മ്മ മെ​ട്രോ യെ​ല്ലോ ലൈ​നി​ൽ റാ​ഗി​ഗു​ഡ്ഡെ മെ​ട്രോ സ്റ്റേ​ഷ​ൻ മു​ത​ൽ സി​ൽ​ക്ക്ബോ​ർ​ഡ് ജ​ങ്ഷ​ൻ വ​രെ 3.36 കി​ലോ​മീ​റ്റ​റി​ൽ ഒ​രേ​സ​മ​യം മെ​ട്രോ ട്രെ​യി​നി​നും താ​ഴെ വാ​ഹ​ന​ങ്ങ​ൾ​ക്കും സ​ഞ്ച​രി​ക്കാ​വു​ന്ന ഇ​ര​ട്ട​ത്ത​ട്ടു​ള്ള പാ​ല​മാ​ണ് തു​റ​ന്ന​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന ച​ട​ങ്ങി​ൽ ബം​ഗ​ളൂ​രു ന​ഗ​ര​വി​ക​സ​ന ചു​മ​ത​ല​യു​ള്ള ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ശി​വ​കു​മാ​റും ഗ​താ​ഗ​ത മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി​യും പാ​ല​ത്തി​ലൂ​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ചു. ഡി.​കെ. ശി​വ​കു​മാ​ർ ത​ന്നെ​യാ​ണ് കാ​റോ​ടി​ച്ച​ത്. തു​ട​ർ​ന്ന് പാ​ല​ത്തി​ലൂ​ടെ ന​ട​ന്ന് നി​ർ​മാ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

മു​ക​ളി​ൽ മെ​ട്രോ പാ​ല​വും അ​തി​നു താ​ഴെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ര​ണ്ട് ലൈ​ൻ വീ​ത​മു​ള്ള റോ​ഡു​മാ​ണ് ഇ​ര​ട്ട​പ്പാ​ല​ത്തി​ലു​ള്ള​ത്. പാ​ലം തു​റ​ന്ന​തോ​ടെ ഔ​ട്ട​ർ റി​ങ് റോ​ഡും ഹൊ​സു​ർ റോ​ഡും ചേ​രു​ന്ന സി​ൽ​ക്ക് ബോ​ർ​ഡ് ജ​ങ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​ഴി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പാ​ല​ത്തി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ മ​ടി​വാ​ള, ബി.​ടി.​എം ലേ​ഔ​ട്ട്, ഹൊ​സു​ർ റോ​ഡ്, ഔ​ട്ട​ർ റി​ങ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി അ​ഞ്ച് റാം​പു​ക​ളും പ​ണി​തി​ട്ടു​ണ്ട്. ഇ​തോ​ടെ സി​ൽ​ക്ക് ബോ​ർ​ഡ് ജ​ങ്ഷ​ൻ സി​ഗ്ന​ൽ ര​ഹി​ത ഇ​ട​നാ​ഴി​യാ​യി മാ​റും. പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലു​ള്ള യെ​ല്ലോ ലൈ​നി​ൽ ഡി​സം​ബ​ർ അ​വ​സാ​ന​ത്തി​ൽ മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്ന് ബി.​എം.​ആ​ർ.​സി.​എ​ൽ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Double Decker Bridge
News Summary - Double Decker Bridge On a test basis opened
Next Story