ദ്രാവിഡ ഭാഷ വിവർത്തക അസോ. വാർഷികം ഇന്ന്
text_fieldsബംഗളൂരു: ദ്രാവിഡ ഭാഷ ട്രാൻസ് ലേറ്റേഴ്സ് അസോസിയേഷന്റെ (ഡി.ബി.ടി.എ) മൂന്നാം വാർഷികവും പ്രഥമ അവാർഡ് വിതരണവും വ്യാഴാഴ്ച കന്നട ഭവനം നയന സഭാങ്കണത്തിൽ നടക്കും.
ഇതര ദ്രാവിഡ ഭാഷകളിൽ നിന്ന് തമിഴ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവലുകൾക്കാണ് ഈ പ്രാവശ്യം ഡി.ബി.ടി.എ അവാർഡ്. തെലുഗ് ഭാഷയിലെ സൂര്യുടു ദിഗിപോയാടു എന്ന കൊമ്മൂരി വേണുഗോപാൽ റാവുവിന്റെ നോവൽ തമിഴിലേക്ക് ‘ഇരുകൊടുഗൾ’ വിവർത്തനം ചെയ്ത ഗൗരി കൃപാനന്ദന്, ഹംപ നാഗരാജയ്യ അവാർഡ് സമ്മാനിക്കും. രാവിലെ 10ന് ആരംഭിക്കുന്ന ചടങ്ങിൽ വിവർത്തകയും നടിയുമായ ലക്ഷ്മി ചന്ദ്രശേഖർ മുഖ്യാതിഥിയാവും.
11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അഞ്ചു ഭാഷകളിൽനിന്ന് 50ഓളം അംഗങ്ങൾ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുമെന്ന് ടി.ബി.ടി.എ പ്രസിഡന്റ് ഡോ. സുഷമ ശങ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.