ദ്രാവിഡ ഭാഷ വിവര്‍ത്തക അസോ. വിവര്‍ത്തന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsബംഗളൂരു: ദ്രാവിഡ ഭാഷ വിവര്‍ത്തക അസോസിയേഷന് വിവര്‍ത്തന പുരസ്കാരത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. ദ്രാവിഡ ഭാഷകളായ മലയാളം, തെലുങ്ക്, കന്നട, തുളു ഭാഷകളില്‍ നിന്ന് തമിഴിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നോവലുകള്‍ക്കാണ് പുരസ്കാരം.
വിവര്‍ത്തന പുസ്തകങ്ങള്‍ 2022, 2023 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചതായിരിക്കണം. മൂലകൃതിയും വിവര്‍ത്തനത്തിന്റെ മൂന്ന് കോപ്പികളും ജൂലൈ 15ന് മുമ്പ് പ്രസിഡന്റ്, ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേഴ്സ് അസോസിയേഷന്, ശ്രീ ഭൈരവേശ്വര നിലയ, ഇമ്മടിഹള്ളി മെയിന്‍ റോഡ്, ഹഗദൂര്‍, വൈറ്റ്ഫീല്‍ഡ്, ബംഗളൂരു-560066, എന്ന വിലാസത്തില്‍ അയക്കണം. 11,111 രൂപയാണ് അവാര്‍ഡ് തുക.
സെപ്റ്റംബറില്‍ അസോസിയേഷന്റെ മൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് സ്ഥാപക പ്രസിഡന്റ് ഡോ. സുഷമാശങ്കര്‍ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് 9901041889; 8147212724 നമ്പറുകളിൽ ബന്ധപ്പെടണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.