ബസിൽ കുട ചൂടി; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ
text_fieldsബംഗളൂരു: കർണാടക ആർ.ടി.സി ഡ്രൈവർ കുട ചൂടി ബസ് ഓടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവം ബി.ജെ.പി സർക്കാർ വിരുദ്ധ പ്രചാരണമായി ഏറ്റുപിടിച്ചു. ഇതോടെ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ നിർദേശപ്രകാരം അന്വേഷണം നടത്തിയ അധികൃതർ ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു. ധാർവാഡിൽ കനത്ത മഴയിൽ ചോർന്നൊലിക്കുന്ന ബസിൽ യാത്രക്കാർ മുഴുവൻ നനയുന്നു, ഡ്രൈവർ കുടപിടിച്ചാണ് ബസ് ഓടിക്കുന്നത് എന്നായിരുന്നു വിഡിയോയിലെ വിവരണം.
എന്നാൽ, അന്വേഷണത്തിൽ അറിവായ കാര്യം ഗതാഗതമന്ത്രി പറയുന്നത് ഇങ്ങനെ: ‘മേയ് 23നാണ് ഈ ദൃശ്യം പകർത്തിയത്. ധാർവാഡ് ഡിപ്പോയിലെ ഈ ബസ് ബെട്ടഗേരി-ധാർവാഡ് റൂട്ടിൽ സർവിസ് നടത്തുകയായിരുന്നു. ഡ്രൈവർ ഹനുമന്തപ്പയും കണ്ടക്ടർ അനിതയുമല്ലാതെ ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. വൈകുന്നേരം 4.30തോടെ ഡ്രൈവർ വനിത കണ്ടക്ടറോട് കുട വാങ്ങി ചൂടി വിഡിയോ ചെയ്യാൻ ആവശ്യപ്പെട്ടു.
ബസിൽ എവിടെയും ചോർച്ചയില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഡ്രൈവർ ആ രീതിയിൽ പരാതിയും നൽകിയിട്ടില്ല. നിരുത്തരവാദപരമായ പെരുമാറ്റം, കെ.എസ്.ആർ.ടി.സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം എന്നിവ മുൻനിർത്തി ഇരുവരെയും സസ്പെൻഡ് ചെയ്തു’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.