പൊലീസിനെ അക്രമിച്ച മയക്കുമരുന്ന് കടത്തുകാരനെ വെടിവെച്ച് പിടികൂടി
text_fieldsമയക്കുമരുന്ന് കടത്തുകാരനും ഹെഡ് കോൺസ്റ്റബിളും ആശുപത്രിയിൽ
ബംഗളൂരു: കലബുറഗിയിൽ മയക്കുമരുന്ന് കടത്തുകാരൻ ഹെഡ് കോൺസ്റ്റബിളിനെ ആക്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് വെടിയുതിർത്ത് പിടികൂടി. ഹെഡ്കോൺസ്റ്റബ്ൾ ഗുരു മൂർത്തിയെയും മയക്കുമരുന്ന് കടത്തിയ സുപ്രീത് നവലെയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കലബുറഗി പൊലീസ് കമീഷണർ എസ്.ഡി. ശരണപ്പ പറഞ്ഞു. സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ; ‘ശനിയാഴ്ച രാവിലെ ഇൻസ്പെക്ടർ ചൗക്ക് രാജേന്ദ്രക്ക് സംശയാസ്പദമായ ഒരാളെക്കുറിച്ച് സൂചന ലഭിച്ചു, ക്രൈം ഡിറ്റക്ഷൻ ടീമുമായി അന്വേഷണത്തിന് പോയി. സംശയിക്കപ്പെടുന്നയാൾ കാറിലായിരുന്നു. കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ പുറത്തിറങ്ങി ഹെഡ് കോൺസ്റ്റബിളിനെ കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. കലബുറഗി സിറ്റിയിലെ മുട്ടമ്പൂർ സ്വദേശിയാണ് പ്രതിയായ സുപ്രീത് നവലെ. നവാലെയുടെ വാഹനം പരിശോധിച്ചപ്പോൾ നൈട്രോവെറ്റ് ഗുളികകൾ ഉൾപ്പെടെയുള്ള ഷെഡ്യൂൾ എക്സ് മയക്കുമരുന്ന് കടത്തുന്നതായി കണ്ടെത്തി’- എസ്.പി പറഞ്ഞു.
പ്രതി ഇതിനകം മൂന്ന് മയക്കുമരുന്ന് കടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഖം പ്രാപിച്ചശേഷം ഇയാളെ കസ്റ്റഡിയിൽ വാങ്ങും. ഹൈദരാബാദിലും പ്രതിക്കെതിരെ കേസുകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.