പോസ്റ്റോഫിസ് വഴി കടത്താൻ ശ്രമിച്ച 21 കോടിയുടെ മയക്കുമരുന്ന് പിടികൂടി
text_fieldsബംഗളൂരു: പോസ്റ്റോഫിസ് വഴി കടത്താൻ ശ്രമിച്ച 21 കോടിയുടെ മയക്കുമരുന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. നഗരത്തിലെ ഫോറിൻ പോസ്റ്റോഫിസില്‍നിന്ന് മയക്കുമരുന്ന് അടങ്ങിയ 606 പാർസലുകളാണ് കണ്ടെത്തിയത്.
ഇത് യു.എസ്, യു.കെ, ബെല്‍ജിയം, തായ്ലൻഡ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കടത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഹൈഡ്രോ കഞ്ചാവ്, എൽ.എസ്.ഡി, എം.ഡി.എം.എ ക്രിസ്റ്റല്‍, എക്സ്റ്റസി ഗുളികകള്‍, ഹെറോയിൻ, കൊക്കെയ്ൻ, ആംഫെറ്റാമൈൻ, ചരസ്, കഞ്ചാവ് ഓയില്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ബംഗളൂരുവില്‍ കൂടിയ നിരക്കിൽ വില്‍ക്കുന്നതിനായി പ്രതികള്‍ ഇന്ത്യൻ തപാല്‍ സർവിസ് വഴി ഈ വസ്തുക്കള്‍ ഇറക്കുമതി ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സി.സി.ബി നാർകോട്ടിക് യൂനിറ്റ് ഈ വർഷം 12 കേസുകള്‍ രജിസ്റ്റർ ചെയ്തതായി അറിയിച്ചു. കഴിഞ്ഞമാസം എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത രണ്ട് കേസുകളിലും സി.സി.ബി സ്റ്റേഷനില്‍ ഒരു കേസുമായി ബന്ധപ്പെട്ടും മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.