ബംഗളൂരുവിൽ രണ്ടിടങ്ങളിൽ നിന്നായി ആറുകോടിയുടെ മയക്കുമരുന്ന് പിടികൂടി
text_fieldsബംഗളൂരു: സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസും (സി.സി.ബി) ഗോവിന്ദപുരം പൊലീസും വെള്ളിയാഴ്ച വെവ്വേറെ നടത്തിയ തിരച്ചിലുകളിൽ ആറുകോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട വിൽപനക്ക് ശേഖരിച്ചതാണിവ. ഒന്നര കിലോ എം.ഡി.എം.എ ഉൾപ്പെടെ മൂന്ന് കോടി രൂപയുടെ രാസലഹരി ഇനങ്ങളാണ് സി.സി.ബി പൊലീസ് പിടികൂടിയത്. ആരോഗ്യ വിസയിൽ അഞ്ചുവർഷം മുമ്പ് ഇന്ത്യയിലേക്ക് വന്ന രണ്ട് വിദേശ പൗരന്മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലും ഡൽഹിയിലും മയക്കുമരുന്ന് വിപണനം നടത്തിയതിന് ഇരുവർക്കുമെതിരെ കേസുണ്ടെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു.
ഗോവിന്ദപുരം പൊലീസ് നടത്തിയ തിരച്ചിലിൽ 3.2 കോടി വിലവരുന്ന 318 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ മലയാളി ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വില്പനക്ക് സൂക്ഷിച്ച മയക്കുമരുന്നാണ് കണ്ടെത്തിയത്. വാഹനത്തില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.