ദസറ ചലച്ചിത്രോത്സവം: 112 ചിത്രങ്ങൾ പ്രദർശിപ്പിക്കും
text_fieldsബംഗളൂരു: ദസറ ആഘോഷത്തിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര ചലച്ചിത്രമേള ഒക്ടോബർ നാലുമുതൽ 10 വരെ നടക്കും. ഏഴുദിവസത്തെ മേളയിൽ 112 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 500 രൂപയാണ് പാസ് നിരക്ക്. വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും 300 രൂപയാണ് നിരക്ക്. ബി.എം ഹാബിറ്റാറ്റ് മാളിലെ ഡി.ആർ.സി സിനിമാസ്, മൈസൂരു മാളിലെ ഇനോക്സ് സിനിമാസ് എന്നിവിടങ്ങളിലായാണ് പ്രദർശനം.
ദിവസേന 12 സിനിമകൾ വീതം പ്രദർശിപ്പിക്കും. അന്തരിച്ച സിനിമ പ്രവർത്തകൻ ദ്വാരകിഷിന്റെ സ്മരണയിലാണ് മേള സംഘടിപ്പിക്കുക. 29 ഇന്ത്യൻ സിനിമകളും 15 ലോക സിനിമകളും പ്രദർശിപ്പിക്കും. ഇവക്കു പുറമെ, വിവിധ പ്രാദേശിക ഭാഷകളിലുള്ള നിരവധി ചിത്രങ്ങളുമുണ്ടാകും. കന്നടയിൽനിന്ന് പുതിയ 36 സിനിമകളും ഓൾഡ് ഈസ് ഗോൾഡ് വിഭാഗത്തിൽ 19 സിനിമകളും കുട്ടികളുടെ ആറു സിനിമകളും പ്രദർശിപ്പിക്കും. മേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.