കർണാടകയിലും വിനോദസഞ്ചാരത്തിന് ഇ-പാസ് ഏർപ്പെടുത്തുന്നു
text_fieldsബംഗളൂരു: അമിത വിനോദസഞ്ചാരം നിയന്ത്രിക്കാൻ തമിഴ്നാട് സർക്കാർ ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃക കർണാടകയിലും ഏർപ്പെടുത്തുന്നു. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. സംസ്ഥാനത്തെ വനങ്ങളിലും പർവതപ്രദേശങ്ങളിലുമാണ് കർണാടക സർക്കാർ സഞ്ചാരികളെ നിയന്ത്രിക്കാൻ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്‍ വരും. ടൂറിസം നയത്തിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്തും. കൂടുതല്‍ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം മാതൃകകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പശ്ചിമഘട്ട പ്രദേശങ്ങളെയും വന്യമൃഗ സമ്പത്തിനെയും സംരക്ഷിക്കാൻ ഇത്തരം നടപടികള്‍ ആവശ്യമാണെന്ന ചർച്ചകൾ വകുപ്പുതലത്തിൽ നടന്നതിന്റെ തുടർച്ചയാണ് ഇ പാസ്. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ ഇ-പാസ് നടപ്പാക്കുന്നത് പരിഗണനയിലാണെന്ന് കർണാടക ടൂറിസം മന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.